മുംബൈ: വീട്ടിൽ കുഴഞ്ഞു വീണതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ഗോവിന്ദയുടെ ആരോഗ്യനിലയിൽ പുരോഗതി.
സുഹൃത്തും അഭിഭാഷകനുമായ ലളിത് ബിൻഡാലാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചത്.
ഗോവിന്ദയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ലഭിക്കുന്ന വിവരം. അപകടനില തരണം ചെയ്തുവെന്നും ഡോക്ടർമാർ അറിയിച്ചു. ശരീരത്തിൻ്റെ ബാലൻസ് തെറ്റുന്ന തരം രോഗാവസ്ഥയാണ് താരത്തിന് അനുഭവപ്പെട്ടതെന്നാണ് സുഹൃത്ത് മാധ്യമങ്ങളെ അറിയിച്ചത്.
ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് നടൻ ആദ്യമായി ബോധരഹിതനായത്.
തുടർന്ന് രാത്രി 12.30 ഓടെ വീണ്ടും ആരോഗ്യനില വഷളായതിനെ തുടർന്ന് ഒരു മണിയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മുംബൈയിലെ ക്രിട്ടികെയർ ഏഷ്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
