ഉത്തരാഖണ്ഡ് :അൽമോറയിലെ ഒരു സർക്കാർ സ്കൂളിന് സമീപത്ത് നിന്ന് സ്ഫോടകവസ്തുവായ 161 ജെലാറ്റിൻ സ്റ്റിക്കുകൾ പോലീസ് കണ്ടെടുത്തു.
സുൾട്ട് പ്രദേശത്തെ ഒരു കുറ്റിക്കാട്ടിൽ നിന്നാണ് 20 കിലോയിൽ കൂടുതൽ ഭാരമുള്ള 161 ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിൽ നിന്ന് 3,000 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം.
കുറ്റിക്കാട്ടിൽ സംശയാസ്പദമായ പാക്കറ്റുകൾ ആദ്യം ശ്രദ്ധയിൽപ്പെട്ട പ്രിൻസിപ്പൽ സുഭാഷ് സിംഗ് ആണ് പോലീസിൽ വിവരമറിയിച്ചത്. ഉടൻ തന്നെ രണ്ട് പോലീസ് സംഘങ്ങൾ സ്കൂളിലെത്തി പ്രദേശം വളഞ്ഞു. ഉധം സിംഗ് നഗർ, നൈനിറ്റാൾ ജില്ലകളിൽ നിന്ന് ബോംബ് നിർവീര്യ സംഘത്തെയും ഡോഗ് സ്ക്വാഡുകളെയും എത്തിച്ചു.
നായ്ക്കളുടെ സംഘം നടത്തിയ വിശദമായ പരിശോധനയിൽ കുറ്റിക്കാട്ടിൽ നിന്ന് ഏതാനും പാക്കറ്റ് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. 20 അടി അകലെ നിന്ന് കൂടുതൽ പാക്കറ്റുകൾ കണ്ടെത്തി.
നിർമ്മാണത്തിനും ഖനന ആവശ്യങ്ങൾക്കുമായി പാറകൾ പൊട്ടിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളാണ് ജലാറ്റിൻ സ്റ്റിക്കുകൾ. സംഭവത്തിൽ പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണത്തിനായി നാല് ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്ന് സീനിയർ പോലീസ് സൂപ്രണ്ട് പിഞ്ച കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
