ന്യൂഡൽഹി: ഡൽഹിയിലെ അലിപൂരിൽ പെയിൻ്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. രക്ഷാപ്രവർത്തനത്തിനെത്തിയ പോലീസുകാരനുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം.
സമീപത്തെ ഏതാനും കടകൾക്കും വീടുകൾക്കും തീപിടിച്ചു. ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
ഫാക്ടറിയില്‍ തീപിടിത്തത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. നാല് മണിക്കൂർ പരിശ്രമത്തിന് ശേഷമാണ് ഫയർ ഫോഴ്സ് തീയണച്ചത്. മൃതദേഹങ്ങള്‍ ബാബു ജഗ്ജീവൻ റാം ആശുപത്രിയിലേക്ക് മാറ്റി.
#WATCH | Delhi: A fire broke out at the main market of Alipur. Fire tenders at the spot, efforts to douse the fire underway. pic.twitter.com/M5dvY3Q6er
— ANI (@ANI) February 15, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്