കൊൽക്കത്ത: റീലുകളിൽ ഉൾപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ബംഗാളിൽ 48കാരനായ യൂട്യൂബറും മകനും അറസ്റ്റിലായതായി റിപ്പോർട്ട്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹരോവയിൽ നിന്ന് 48 കാരനായ യൂട്യൂബർ അരബിന്ദ് മൊണ്ഡാലും പ്രായപൂർത്തിയാകാത്ത മകനുമാണ് അറസ്റ്റിലായത്.
അതേസമയം പൊലീസുകാരന്റെ മകളാണ് അതിക്രമത്തിന് ഇരയായത് എന്നാണ് ലഭിക്കുന്ന വിവരം. ബസിർഹട്ട് സബ് ഡിവിഷണൽ കോടതി പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടുകയും മകനെ ജുവനൈൽ ഹോമിലേക്ക് അയക്കുകയും ചെയ്തു.
മാസങ്ങൾക്ക് മുമ്പ് ആണ് അച്ഛനും മകനും 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ സമീപിച്ച് അവളുമായി ഷോർട്ട്സ് നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്തു പീഡിപ്പിച്ചത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്