ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനനത്തിൽ 9 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 10 ലേറെ പേർക്ക് പരിക്കേറ്റു.
സ്‌ഫോടനത്തിൻ്റെ തീവ്രത വളരെ കൂടുതലായിരുന്നുവെന്ന് സമീപ വാസികൾ പറഞ്ഞു. പടക്ക നിർമാണശാലയ്ക്ക് പുറമെ നാല് കെട്ടിടങ്ങളും തകർന്നു.
വിജയ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറി നഗരത്തിലെ വെമ്പക്കോട്ടയിലാണ് പ്രവർത്തിച്ചിരുന്നത്. സംഭവത്തെത്തുടർന്ന് പോലീസും ഫയർഫോഴ്‌സ് സംഘവും സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏഴ് പേർ സംഭവസ്ഥലത്ത് വെച്ചും രണ്ട് പേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരണത്തിനു കീഴടങ്ങിയത്.
ഫാക്ടറിയിലെ കെമിക്കൽ മിക്‌സിംഗ് റൂമിൽ വെച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്