ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയ്ക്ക് കരുത്തായി 75,000 എകെ -203 അസോള്‍ട്ട് റൈഫിളുകള്‍ കൂടി. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച റൈഫിളുകള്‍ ഈ വര്‍ഷം അവസാനത്തോടെ ലഭ്യമാക്കും.
മൂന്ന് പതിറ്റാണ്ടിലേറെയായി ഉപയോഗത്തിലുള്ള പഴക്കമേറിയ ഇന്‍സാസ് റൈഫിളുകള്‍ക്ക് പകരമായിരിക്കും പുതിയ റൈഫിളുകള്‍. പദ്ധതിയുടെ ആകെ ചെലവ് 5,200 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. പുതുതായി 75,000 കൂടി എത്തുന്നതോടെ എണ്ണം 1.2 ലക്ഷം കവിയും.
ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭത്തിന് കീഴില്‍ അമേഠിയിലെ കോര്‍വ ഓര്‍ഡിനന്‍സ് ഫാക്ടറിയിലാണ് എകെ-203 റൈഫിളുകള്‍ നിര്‍മ്മിക്കുന്നത്. റൈഫിളുകളില്‍ ഉപയോഗിക്കുന്ന മിക്ക ഭാഗങ്ങളും കാണ്‍പൂരിലെ സ്‌മോള്‍ ആംസ് ഫാക്ടറി (എസ്എഎഫ്) ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ തദ്ദേശീയമായാണ് നിര്‍മ്മിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്