പട്‌ന: ഹോസ്റ്റലിൽ വെച്ച് ഏഴുവയസുകാരനായ വിദ്യാർത്ഥിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ വാർഡനുൾപ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വൈശാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്യാൻ പ്രതിയോഗിത നികേതൻ സ്‌കൂളിന്റെ ഹോസ്റ്റൽ മുറിയിലാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കല്യാൺപൂർ സ്വദേശിയായ അർജുൻ താക്കൂറാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. കഴുത്ത് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ കുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു.
ബിഹാറിലെ വൈശാലി ജില്ലയിൽ ഹാജിപൂർ ഗോപാൽപൂർ ചൗക്കിലാണ് സംഭവം. ചോദ്യംചെയ്യലിനായാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാർ പ്രതിഷേധം ആരംഭിച്ചിരുന്നു. ഹോസ്റ്റലിന് നേരെ കല്ലെറിയുകയും ഒരുഭാഗം അടിച്ചുതകർക്കുകയും ചെയ്തു. മണിക്കൂറുകളെടുത്താണ് പൊലീസ് നാട്ടുകാരെ ശാന്തരാക്കിയത്. ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
