65 കാരന്‍ നാല് വയസുകാരിയെ പീഡിപ്പിച്ച് കൊന്നു; ദാരുണ സംഭവം പൂനെയില്‍

MAY 2, 2026, 7:30 AM

മുംബൈ: പൂനെയില്‍ നാല് വയസുകാരിയെ 65 കാരന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുണെയിലെ ഭോര്‍ മേഖലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

സ്‌കൂള്‍ അവധിയായതിനാല്‍ പൂനെയിലെ അമ്മവീട്ടില്‍ താമസിക്കാനെത്തിയതായിരുന്നു കുട്ടി. ഇതിനിടെയാണ് പ്രതിയായ 65-കാരന്‍ കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ആഹാരം നല്‍കാമെന്ന് വാഗ്ദാനംചെയ്ത് സമീപത്തെ ഒരു കന്നുകാലി തൊഴുത്തിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുയായിരുന്നു.

ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെയാണ് വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചത്. പൊലീസിലും പരാതി നല്‍കി. ഇതിനിടെ പ്രദേശത്തെ ചില സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കണ്ടത്. ഈ മേഖലയില്‍ തിരച്ചില്‍ നടത്തിയതോടെ കന്നുകാലി ഷെഡ്ഡിന് സമീപം കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

അതേസമയം സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് നൂറുകണക്കിനാളുകള്‍ പൊലീസ് ഔട്ട്പോസ്റ്റിന് മുന്നില്‍ കുത്തിയിരുന്നു. പിന്നാലെ മുംബൈ-ബെംഗളൂരു ഹൈവേയും ഉപരോധിച്ചു. പൊലീസിന്റെ ഉറപ്പ് ലഭിക്കാതെ പോസ്റ്റ്മോര്‍ട്ടം നടത്താനാകില്ലെന്നും നിലപാടെടുത്തു. ഒടുവില്‍ 15 ദിവസത്തിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ് നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. അതിവേഗ കോടതിയില്‍ വിചാരണ നടത്തി വേഗത്തില്‍ ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് പറഞ്ഞു. ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

അറസ്റ്റിലായ 65-കാരന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് നല്‍കുന്നവിവരം. പ്രതിയുടെ കൂടുതല്‍വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam