ഹൈദരാബാദ്: എൽകെജി വിദ്യാർത്ഥികളുടെ ഫീസായി നാല് ലക്ഷം രൂപ വരെ ഈടാക്കുന്നതായി വെളിപ്പെടുത്തൽ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് രക്ഷിതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്‌കൂൾ ഫീസ് ഒറ്റയടിക്ക് 65 ശതമാനം കൂട്ടിയെന്നാണ് പരാതി. 2023ൽ 2.3 ലക്ഷമായിരുന്ന ഫീസ് 2024ൽ 3.7 ലക്ഷമായി സ്കൂൾ അധികൃതർ വർധിപ്പിച്ചതായി രക്ഷിതാവ് പറയുന്നു. ഹൈദരാബാദിലെ ബച്ചുപള്ളിയിലെ സ്കൂളിനെതിരെയാണ് വെളിപ്പെടുത്തൽ.
അതേ സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന മൂത്ത മകന്‍റെ ഫീസായി 3.2 ലക്ഷം രൂപയാണ് താന്‍ അടയ്ക്കുന്നതെന്നും രക്ഷിതാവ് പറഞ്ഞു. ഈ സാമ്പത്തികഭാരം താങ്ങാനാകുന്നില്ലെന്നും കുട്ടിയെ സ്കൂൾ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും രക്ഷിതാവ് പറഞ്ഞു.
അതേസമയം ഐബി പാഠ്യപദ്ധതിയിലേക്കുള്ള മാറ്റം കാരണമാണ് ഫീസ് വർദ്ധിപ്പിച്ചതെന്നാണ് സ്കൂളിന്‍റെ വിശദീകരണം. നിരവധി രക്ഷിതാക്കൾ പോസ്റ്റിന് താഴെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചു.
ഈ അധ്യയന വർഷം മിക്ക സ്‌കൂളുകളുടെയും വാർഷിക ഫീസ് വർധനവ് ഏകദേശം 10 മുതൽ 12 ശതമാനം വരെയാണ്. ലക്ഷങ്ങൾ ഫീസിനത്തിൽ നൽകേണ്ടതിനാൽ പഠനച്ചെലവ് വീണ്ടും ഉയരുകയാണെന്ന് രക്ഷിതാക്കൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്