കാമുകന് മുന്നിൽ വെച്ച് 28കാരിയെ കൂട്ടബലാത്സംഗം ചെയ്തു

FEBRUARY 24, 2026, 8:18 PM

ഗുവാഹത്തി:  കാമുകനൊപ്പം വിനോദയാത്ര പോയ 28കാരിയെ കൂട്ടബലാത്സംഗം ചെയ്ത് പണം തട്ടിയതായി പരാതി.

അസമിൽ സിൽച്ചാർ പട്ടണത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ബൈപാസ് റോഡിൽ കാമുകനൊപ്പം കാറിൽ പോകുമ്പോൾ ഒരു സംഘം പുരുഷന്മാർ മഹീന്ദ്ര ഥാറിൽ വന്ന് അവരെ ആക്രമിച്ചതായി യുവതിയുടെ കുടുംബാംഗങ്ങൾ പൊലീസിനെ അറിയിച്ചു.

 ആക്രമണ സമയത്ത് ഏഴ് പുരുഷന്മാർ തന്നെ ബലാത്സംഗം ചെയ്തെന്നും തുടർന്ന് 10,000 രൂപ അവരുടെ അക്കൗണ്ടുകളിലേക്ക് അയക്കാൻ നിർബന്ധിച്ചതായും എഫ്ഐആറിൽ പറയുന്നു.

vachakam
vachakam
vachakam

 ഫെബ്രുവരി 19 നാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. 28കാരിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ യുവതി രണ്ടുപേരെ തിരിച്ചറിഞ്ഞതായും ഞായറാഴ്ചയോടെ ഇരുവരെയും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. സിൽച്ചാർ പട്ടണത്തിലെ ആശ്രാം റോഡ് പ്രദേശത്തെ താമസക്കാരായ നിലോത്പാൽ ദാസ് (25), സുബോൽ ദാസ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും യുവതിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി. സിൽച്ചാർ സദർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam