ഡല്‍ഹിയില്‍ രണ്ട് പേര്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

SEPTEMBER 5, 2025, 11:11 PM

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അജ്ഞാതന്റെ വെടിയേറ്റ് രണ്ടുപേര്‍ മരിച്ചു. സുധീര്‍ (35), രാധേയ് പ്രജാപതി (30) എന്നിവരാണ് മരിച്ചത്.

ഡല്‍ഹിയിലെ പ്രതാപ് നഗറില്‍ വച്ച് ഇന്നലെ രാത്രി 7.15 ഓടെയായിരുന്നു സംഭവം. വെടിയേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 103(1) (കൊലപാതകം), 3(5) എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആയുധ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

vachakam
vachakam
vachakam

'കുറ്റകൃത്യം നടന്ന സ്ഥലം ഫോറന്‍സിക് സംഘങ്ങള്‍ പരിശോധിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്യുന്നു. പ്രതികളെ കണ്ടെത്താനും പിടികൂടാനും ഒന്നിലധികം സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്,' പൊലീസ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam