അമേരിക്കക്ക് പോകാനിറങ്ങിയ 11 ഇന്ത്യക്കാരെ നേപ്പാളില്‍ മനുഷ്യക്കടത്ത് സംഘം തടവിലാക്കി; ഒരു മാസത്തിന് ശേഷം മോചനം

FEBRUARY 15, 2024, 6:05 PM

കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ മനുഷ്യക്കടത്ത് സംഘം ബന്ദികളാക്കിയ 11 ഇന്ത്യക്കാരെ നേപ്പാള്‍ പോലീസ് രക്ഷപ്പെടുത്തി. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ സംഘത്തിന് പണം നല്‍കിയ ഡെല്‍ഹി, ഹരിയാന സ്വദേശികളാണ് ഒരു മാസത്തോളം ബന്ദികളാക്കപ്പെട്ടത്. റാട്ടോപുള്‍ പ്രദേശത്തെ ഒരു വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ കണ്ടെത്തിയത്.

യുഎസിലെത്താന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി ഓരോ വ്യക്തിയില്‍ നിന്നും സംഘം വന്‍ തുക കൈപ്പറ്റിയിരുന്നു. യുഎസിലേക്ക് കടത്താനെന്നു പറഞ്ഞ് നേപ്പാളിലെത്തിച്ച് തടവിലാക്കുകയായിരുന്നു. ഓരോ വ്യക്തിയും 45 ലക്ഷം ഇന്ത്യന്‍ രൂപയാണ് കടത്തുകാര്‍ക്ക് നല്‍കിയത്.

മനുഷ്യക്കടത്ത് സംഘത്തില്‍ പെട്ട ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നേപ്പാള്‍ പോലീസിന്റെ കാഠ്മണ്ഡു റേഞ്ച് വൈകാതെ പുറത്തുവിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam