10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി പതിനേഴുകാരൻ 

MARCH 15, 2024, 5:06 PM

തമിഴ്നാട്: 10 വയസുകാരനെ പതിനേഴുകാരൻ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ മാമ്പഴം തരാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ധർമ്മപുരി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ബുധനാഴ്ച ഉച്ചയോടെ ആണ് കാണാതായത്. പിന്നാലെ മാതാപിതാക്കൾ കുട്ടിയെ  തെരഞ്ഞിറങ്ങി. മകൻ 17കാരനൊപ്പം പോയ വിവരം ഗ്രാമവാസികളിൽ നിന്ന് അറിഞ്ഞ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി പോയത് പതിനേഴുകാരനൊപ്പമാണെന്ന് സ്ഥിരീകരിച്ചു. 

അതേസമയം പതിനേഴുകാരൻ ഇരയ്‌ക്കൊപ്പം വയലിലേക്ക് പോകുന്നതും പിന്നീട് ഒറ്റയ്ക്ക് മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ആണ് കുട്ടിയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി കുറ്റം സമ്മതിച്ചത്. 

vachakam
vachakam
vachakam

കുട്ടിയെ താൻ ലൈംഗികമായി പീഡിപ്പിച്ചു. വിവരം മറ്റുള്ളവരോട് പറയുമെന്ന് ഭയന്നാണ് കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതെന്നും ആണ് പ്രതി പറഞ്ഞത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സംഘവും സ്ഥലത്തെത്തി കിണർ പരിശോധിച്ചു. നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പ്ലസ് ടു വിദ്യാർത്ഥിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam