കീവ്: റഷ്യയ്ക്കുള്ള ചൈനീസ് പിന്തുണ കുറയ്ക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ മേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ട് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. ട്രംപുമായി ഫോണില്‍ സംസാരിക്കവേയാണ് സെലെന്‍സ്‌കി ആവശ്യം ഉന്നയിച്ചത്. ദക്ഷിണ കൊറിയയില്‍ വ്യാഴാഴ്ച ഷി ചിന്‍പിങ്ങുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ റഷ്യ ഉക്രെയ്ന്‍ യുദ്ധം ചര്‍ച്ച ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് ട്രംപ് സ്ഥിരീകരിച്ചു.
'ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കില്‍, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചൈന കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്താന്‍ സാധിച്ചാല്‍, അത് എല്ലാവര്‍ക്കും സഹായകരമാകുമെന്നു കരുതുന്നു. റഷ്യയില്‍ നിന്നുള്ള ഊര്‍ജ സ്രോതസുകളുടെ വിതരണം പരിമിതപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ തേടുന്ന യുഎസ് നയത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു.' കീവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സെലെന്‍സ്‌കി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
