ടെഹ്‌റാന്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്രഹിക്കുന്നതെന്തും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാലും ഇറാന്‍ യുഎസുമായി ചര്‍ച്ച നടത്തില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍.
'അവര്‍ (യുഎസ്) ഉത്തരവുകള്‍ നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. ഞാന്‍ നിങ്ങളുമായി ചര്‍ച്ച പോലും നടത്തില്ല. നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യൂ', പെസെഷ്‌കിയാന്‍ പറഞ്ഞതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ ആണവ കരാറില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് കത്തയച്ചതിന് പിന്നാലെ, ടെഹ്റാനെ ചര്‍ച്ചകളിലേക്ക് ഭീഷണിപ്പെടുത്തി എത്തിക്കാനാവില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ശനിയാഴ്ച പറഞ്ഞിരുന്നു.
ഇറാനെ ആഗോള സമ്പദ്വ്യവസ്ഥയില്‍ നിന്ന് ഒറ്റപ്പെടുത്താനും എണ്ണ കയറ്റുമതി പൂജ്യത്തിലേക്ക് താഴ്ത്താനും പ്രസിഡന്റായി തന്റെ ആദ്യ ടേമില്‍ പ്രയോഗിച്ച 'പരമാവധി സമ്മര്‍ദ്ദം' പ്രചാരണം ഡൊണാള്‍ഡ് ട്രംപ് പുനഃസ്ഥാപിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്