മസ്‌കറ്റ്: പ്രവാസികള്‍ക്ക് വിസ നടപടികളുമായി ബന്ധപ്പെട്ട രേഖകള്‍ നിയമപരമാക്കാനുള്ള സമയപരിധി നീട്ടി ഒമാന്‍. പിഴത്തുക അടയ്ക്കാനും വിസ സംബന്ധിച്ച ഇളവുകള്‍ നേടാനുമായി 2025 ഡിസംബര്‍ 31 വരെ സമയം അനുവദിച്ചതായി ഒമാന്‍ പൊലീസും തൊഴില്‍ മന്ത്രാലയവും അറിയിച്ചു.
രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് അവരുടെ താമസ പെര്‍മിറ്റുകള്‍ പുതുക്കാനും ഒമാനില്‍ തന്നെ മറ്റൊരു കമ്പനിയിലേക്ക് തൊഴില്‍ ട്രാന്‍സ്ഫര്‍ ചെയ്യാനും ഇതുമൂലം അവസരം ലഭിക്കും. ബന്ധപ്പെട്ട അപേക്ഷകള്‍ തൊഴില്‍ മന്ത്രാലയം പരിശോധിച്ച ശേഷം വ്യക്തികളെ എന്‍ട്രി, ജോലി സംബന്ധമായ റെസിഡന്‍സ് പെര്‍മിറ്റ് തുടങ്ങി എല്ലാ പിഴകളില്‍ നിന്നും ഒഴിവാക്കും.
കൂടാതെ ഒമാനില്‍ നിന്ന് സ്ഥിരമായി മടങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് നോണ്‍ വര്‍ക്ക് വിസ റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടാകുന്ന പിഴയില്‍ നിന്ന് ഒഴിവാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
