കാരക്കാസ്: വെനസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍, അര്‍ജന്റീനന്‍ പ്രതിരോധ താരം ലൂക്കാസ് ട്രെജോയുടെ കുടുംബാംഗങ്ങള്‍ക്കായുള്ള തിരച്ചില്‍ അതീവ സങ്കീര്‍ണ്ണമായി തുടരുന്നു. വെനസ്വേലന്‍ ക്ലബ്ബായ മാരിറ്റിമോ ലാ ഗൈ്വറയുടെ ഡിഫെന്‍ഡറായ ട്രെജോയുടെ ഭാര്യ യാനിന മരനെല്ല, മക്കളായ ആരോണ്‍, ഐന്‍ഹോവ എന്നിവര്‍ താമസിച്ചിരുന്ന കെട്ടിടം ഭൂകമ്പത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നിരുന്നു.
കോപ വെനസ്വേല ടൂര്‍ണമെന്റിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ട്രെജോ കാരക്കാസില്‍ ക്യാമ്പിലായിരുന്ന സമയത്താണ് ദുരന്തം സംഭവിച്ചത്. പ്ലായ ഗ്രാന്‍ഡെയിലെ കുനാമാഗോറ്റോ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലാണ് ഇവരുടെ കുടുംബം താമസിച്ചിരുന്നത്. ഭൂകമ്പത്തിനു തൊട്ടുപിന്നാലെ ആശയവിനിമയ സംവിധാനങ്ങളും വൈദ്യുതിയും പൂര്‍ണ്ണമായി തകരാറിലായതോടെ ലാഗൈ്വറ പ്രദേശം ഒരു യുദ്ധക്കളത്തിന് സമാനമായ അവസ്ഥയിലാണ്. കുടുംബത്തെക്കുറിച്ച് വിവരമൊന്നുമില്ലാതെ വന്നതോടെ ട്രെജോ സോഷ്യല്‍ മീഡിയയിലൂടെ സഹായമഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരുന്നു.
'പ്ലായ ഗ്രാന്‍ഡെയിലെ ഞങ്ങളുടെ കെട്ടിടം തകര്‍ന്നു വീണു. എന്റെ കുടുംബത്തെക്കുറിച്ച് എനിക്ക് ഒരു വിവരവുമില്ല. ദയവായി അവര്‍ക്കായി പ്രാര്‍ഥിക്കുക... അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്താന്‍ അടിയന്തരമായി സ്‌നിഫര്‍ നായ്ക്കളുടെ സഹായം ആവശ്യമുണ്ട്.'-ട്രെജോ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചു.
ദുരന്തസമയത്ത് കുട്ടികള്‍ ഫുട്‌ബോള്‍ പരിശീലനത്തിനോ മറ്റോ പുറത്തുപോയതാകാം എന്ന നേരിയ പ്രതീക്ഷയിലാണ് ഇപ്പോഴും തിരച്ചില്‍ തുടരുന്നത്. ക്ലബ് ഭാരവാഹികളും സഹപ്രവര്‍ത്തകരും ട്രെജോയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കി ഒപ്പമുണ്ട്.
ലാഗൈ്വറ സംസ്ഥാനത്ത് നിലവില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ സൗജന്യ ഭക്ഷണവും മരുന്നുകളും എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
