കെയ്‌റോ: അമേരിക്കയുടെ മധ്യസ്ഥതയിലല്‍ ഹമാസ്-ഇസ്രായേല്‍ സമാധാന ചര്‍ച്ച ഇന്ന് ഈജിപ്റ്റില്‍ നടക്കും. ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹമാസിനായി ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ട്രംപിന്റെ മരുമകന്‍ ജെറാര്‍ഡ് കുഷ്‌നെറും ചര്‍ച്ചയിലുണ്ട്. ബന്ദികളുടെ കൈമാറ്റമാണ് പ്രധാന അജണ്ട.
ഒന്നാംഘട്ട ചര്‍ച്ച ഈ ആഴ്ച പൂര്‍ത്തിയാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. പശ്ചിമേഷ്യയുടെ ആകെ സമാധാനമാണ് ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. അതിനിടെ ട്രംപിന്റെ നിര്‍ദേശം ലംഘിച്ച് ഇസ്രായേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇന്നലെ മാത്രം 24 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്