കീവ്: ഉക്രെയ്ന് കൂടുതല്‍ യുഎസ് നിര്‍മിത പാട്രിയട്ട് വ്യോമപ്രതിരോധ സംവിധാനം ലഭിച്ചെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. ശൈത്യകാലത്ത് ഉക്രെയ്ന്‍ ജനതയ്ക്ക് ചൂടും ശുദ്ധജലവും നിഷേധിക്കുന്നതിനും വേണ്ടി ഊര്‍ജവിതരണ സംവിധാനങ്ങളെ ലക്ഷ്യമിടുകയാണ് റഷ്യ.
ഉക്രെയ്ന്‍ പുതുതായി വികസിപ്പിച്ച ഡ്രോണുകളുടെയും മിസൈലുകളുടെയും വ്യാവസായിക ഉല്‍പാദനം തടസപ്പെടുത്തുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിനിടെയാണ് പാട്രിയട്ട് വ്യോമപ്രതിരോധ സംവിധാനം ലഭിച്ചത്. ഉക്രെയ്നില്‍ ഇപ്പോള്‍ കൂടുതല്‍ പാട്രിയട്ട് ലഭ്യമായെന്നും പ്രവര്‍ത്തന സജ്ജമാണെന്നും സെലെന്‍സ്‌കി വ്യക്തമാക്കി.
റഷ്യന്‍ മിസൈലുകള്‍ക്കെതിരെ ഏറ്റവും ഫലപ്രദമായ പ്രതിരോധ സംവിധാനമാണ് പാട്രിയട്ട്. കൂടുതല്‍ പാട്രിയട്ട് നല്‍കണമെന്ന് യുറോപ്യന്‍ രാജ്യങ്ങളോട് സെലെന്‍സ്‌കി ആവശ്യപ്പെട്ടെങ്കിലും ഉല്‍പാദനത്തിലെ പരിമിതികളും സ്റ്റോക്കുകള്‍ നിലനിര്‍ത്തേണ്ടതും വിതരണം മന്ദഗതിയിലാക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
