മോസ്‌കോ: ഉക്രെയ്ല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപ്-പുടിന്‍ ചര്‍ച്ചകളുടെ തലേദിവസം രണ്ട് റഷ്യന്‍ നഗരങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തി ഉക്രെയ്ന്‍ സൈന്യം. ആക്രമണത്തില്‍ 16 പേര്‍ക്കെങ്കിലും പരിക്കേറ്റതായി റഷ്യന്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തെക്കന്‍ റഷ്യന്‍ നഗരമായ റോസ്‌തോവ്-ഓണ്‍-ഡോണിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഡ്രോണ്‍ ഇടിച്ചുകയറി പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആക്ടിംഗ് റീജണല്‍ ഗവര്‍ണര്‍ പറഞ്ഞു.
ഉക്രെയ്‌നിന്റെ അതിര്‍ത്തിക്കടുത്തുള്ള ബെല്‍ഗൊറോഡ് നഗരത്തില്‍ കാറില്‍ ഡോണ്‍ പതിച്ച് മൂന്ന് സാധാരണക്കാര്‍ക്ക് പരിക്കേറ്റു. റഷ്യയിലെ വോള്‍ഗോഗ്രാഡ് മേഖലയില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു എണ്ണ ശുദ്ധീകരണശാലത്ത് തീപിടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്