ലണ്ടന്‍: ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ സ്വന്തംകാലുകള്‍ മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റിയ ഡോക്ടര്‍ അറസ്റ്റില്‍. യുകെയിലെ പ്രമുഖ വാസ്‌കുലര്‍ സര്‍ജനായ നീല്‍ ഹോപ്പര്‍ (49) ആണ് സ്വന്തം കാലുകള്‍ മുറിച്ചുമാറ്റിയത്. ഏകദേശം 5,00,000 പൗണ്ടിന്റെ (5,83,06,750 കോടി) ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ വേണ്ടിയാണ് ഇയാള്‍ കാലുകള്‍ മുറിച്ചത്.
അണുബാധയെ തുടര്‍ന്ന് കാലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നു എന്നായിരുന്നു നീലിന്റെ അവകാശവാദം. എന്നാല്‍ ഇത് സത്യമല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. രണ്ട് വ്യത്യസ്ത കമ്പനികളില്‍ നിന്ന് 235,622 പൗണ്ടിന്റെയും 231,031 പൗണ്ടിന്റെയും ഇന്‍ഷുറന്‍സായിരുന്നു നീലിനുണ്ടായിരുന്നത്. ഇവ ലഭിക്കാന്‍ വേണ്ടിയാണ് ഇന്‍ഷുറന്‍സ് കമ്പനികളെ തെറ്റായ കാരണം കാണിച്ച് ഡോക്ടര്‍ കബളിപ്പിച്ചത്.
2019 ജൂണ്‍ മൂന്നാം തീയതിയും 26-ാം തീയതിയുമായിരുന്നു ഇത്. ഡെവോണ്‍ ആന്‍ഡ് കോണ്‍വാള്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നീലിന്റെ തട്ടിപ്പ് കണ്ടെത്തിയത്. ഏകദേശം രണ്ടരക്കൊല്ലം നീണ്ട അന്വേഷണത്തിലാണ് പൊലീസ് തട്ടിപ്പ് തെളിയിച്ചത്.
2013 മുതല്‍ റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലായിരുന്നു നീല്‍ ജോലി ചെയ്തിരുന്നത്. ഈ കാലയളവില്‍ നൂറുകണക്കിന് ശസ്‌ക്രിയകള്‍ നീല്‍ ചെയ്തിട്ടുണ്ട്. 2023 മാര്‍ച്ചില്‍ ഇയാള്‍ അറസ്റ്റിലായതിന് പിന്നാലെ നീലിന്റെ മെഡിക്കല്‍ പ്രാക്ടീസിനുള്ള അനുമതി റദ്ദാക്കി. ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ വാദം കേള്‍ക്കുന്ന അടുത്തമാസം 26 വരെ നീലിനെ റിമാന്‍ഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്