യുഎഇ - പാകിസ്താൻ ബന്ധം ശക്തിമാകുന്നു: പ്രവേശന വിസ ഒഴിവാക്കൽ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു

JUNE 25, 2025, 4:50 AM

യുഎഇയും പാകിസ്താനും തമ്മിൽ പ്രവേശന വിസ ഒഴിവാക്കുന്ന കരാറിൽ ഒപ്പുവച്ചതായി റിപ്പോർട്ട്. അബുദാബിയിൽ നടന്ന യുഎഇ-പാകിസ്താൻ സംയുക്ത മന്ത്രിസഭാ കമ്മീഷൻയുടെ 12-ാം സമ്മേളനത്തിനിടെയാണ് ധാരണാപത്രം ഒപ്പുവച്ചത് എന്നാണ് പുറത്തുവരുന്ന വിവരം.

യുഎഇയുടെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സയിദ് അൽ നഹ്യാനും, പാകിസ്താന്റെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മൊഹമ്മദ്ഇഷാഖ് ദാറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ആണ് കരാറുകൾ ഒപ്പുവെച്ചത്.

അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതും, പരസ്പര താൽപര്യങ്ങൾക്കും, ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെ ക്ഷേമത്തിനും വളർച്ചക്കും സഹായിക്കുന്ന രീതിയിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയായി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

യുഎഇയുടെ നിക്ഷേപങ്ങൾ പാകിസ്താനിലെ തന്ത്രപ്രധാന മേഖലകളിൽ ഉയർത്തിപ്പിടിക്കാൻ സംയുക്ത ടാസ്ക് ഫോഴ്‌സ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലും ഇരുവരും ഒപ്പുവച്ചു. യുഎഇയുടെ നിക്ഷേപ മന്ത്രിയായ മുഹമ്മദ് ഹസ്സൻ അൽ സുവൈദിയും, പാകിസ്താൻ പ്രധാനമന്ത്രിയുടെ പ്രത്യേക സഹായിയുമായ തരീക് ബജ്വയും ചേർന്നാണ് ഈ കരാർ ഒപ്പുവെച്ചത്.

അതോടൊപ്പംകൃത്രിമ ബുദ്ധിയും ഡിജിറ്റൽ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട മറ്റൊരു കരാറും ഇരുരാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ചു. ഇത് മുഹമ്മദ് ഹസ്സൻ അൽ സുവൈദിയും, പാകിസ്താന്റെ ഐ.ടി, ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഫെഡറൽ സെക്രട്ടറിയായ സരാർ ഹാഷിം ഖാനും ആണ് ഒപ്പുവെച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam