ഗാസ: മധ്യ ഗാസയിൽ നാല് ട്രക്കുകൾ ആൾക്കൂട്ടത്തിലേക്ക് മറിഞ്ഞ് ഇരുപത് പേർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയുംചെയ്തു.
ദെയ്ർ അൽ-ബലാഹിന്റെ തെക്ക് കിഴക്കുള്ള റോഡിൽ ഭക്ഷ്യ വസ്തുക്കളുമായി എത്തിയ വാഹനങ്ങളിലേക്ക് ജനക്കൂട്ടം പാഞ്ഞുകയറുകയും, ഡ്രൈവർമാർക്ക് നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു.
പ്രദേശം ഇസ്രായേൽ സൈനിക നിയന്ത്രണത്തിലായിരുന്നു, റോഡുകൾ ദുർഘടവും അപകടകരവുമായിരുന്നുവെന്നും സിവിൽ ഡിഫൻസ് ഏജൻസി വക്താവ് മഹ്മൂദ് ബസൽ പറഞ്ഞു.
ചൊവ്വാഴ്ച 26 വാണിജ്യ ട്രക്കുകൾ പ്രദേശത്ത് പ്രവേശിച്ചതായി ഗാസയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഗതാഗത അസോസിയേഷൻ പറഞ്ഞു. അതിൽ ആറെണ്ണം കൊള്ളയടിക്കപ്പെട്ടു, അവയിൽ നാലെണ്ണം മറിഞ്ഞു.
അതേസമയം, റെഡ് ക്രോസുമായി സഹകരിച്ച് ബന്ദികൾക്ക് ഭക്ഷണം എത്തിക്കാൻ തയാറാണെന്നു ഹമാസ് പറഞ്ഞു. ഇതിനായി ഗാസയിലെ ജനങ്ങൾക്കും ഭക്ഷണമെത്തിക്കാൻ ഇസ്രയേൽ അനുവദിക്കണമെന്നും വ്യോമാക്രമണം നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.
ദയനീയസ്ഥിതിയിൽ ബന്ദിയുടെ വിഡിയോ കഴിഞ്ഞദിവസം ഹമാസ് പുറത്തുവിട്ടിരുന്നു. ഗാസയിൽ ശേഷിക്കുന്ന 50 ബന്ദികളിൽ 20 പേർ മാത്രമേ ജീവനോടെയുള്ളുവെന്നാണ് ഇസ്രയേൽ നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്