ടേണ്‍ബെറി: യൂറോപ്യന്‍ യൂണിയനുമായി സമഗ്ര വ്യാപാര കരാറില്‍ എത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഭൂരിഭാഗം ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിക്ക് 15 ശതമാനം തീരുവയാവും യുഎസ് ചുമത്തുക. യൂറോപ്യന്‍ ഇറക്കുമതികള്‍ക്ക് 30 ശതമാനം താരിഫ് ഏര്‍പ്പെടുത്താനായിരുന്നു ട്രംപ് മുന്‍പ് തീരുമാനിച്ചിരുന്നത്. ഇത് നേര്‍ പകുതിയായി കുറഞ്ഞു.
കരാറിന്റെ നിബന്ധനകള്‍ പ്രകാരം, യൂറോപ്യന്‍ യൂണിയന്‍ 750 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഊര്‍ജ്ജം യുഎസില്‍ നിന്ന് വാങ്ങും. നിലവിലുള്ളതിനേക്കാള്‍ 600 ബില്യണ്‍ ഡോളര്‍ അധികമായി യുഎസില്‍ നിക്ഷേപിക്കാനും യൂറോപ്യന്‍ യൂണിയന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
സ്‌കോട്ട്‌ലന്‍ഡിലെ ടേണ്‍ബെറിയില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നുമായി ട്രംപ് നടത്തിയ ചര്‍ച്ചകളാണ് വിജയത്തിലേക്കെത്തിയത്. 'ശക്തവും' 'ചരിത്രപരവും' എന്ന് യുഎസും യൂറോപ്യന്‍ യൂണിയനും കരാറിനെ വാഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്