ക്രൂരതയുടെ ഏഴ് വര്‍ഷങ്ങള്‍: മുന്‍ കാമുകിയെ 487 ലധികം പുരുഷന്മാര്‍ക്ക് കാഴ്ചവച്ച ഫ്രഞ്ച് ബാങ്ക് മാനേജര്‍ക്ക് 25 വര്‍ഷം തടവ്

MAY 26, 2026, 8:22 PM

പാരിസ്: മുന്‍ കാമുകിയെ ഏഴ് വര്‍ഷത്തോളം ക്രൂരമായ ശാരീരിക-ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയ ഫ്രാന്‍സിലെ മുന്‍ ബാങ്ക് മാനേജര്‍ക്ക് 25 വര്‍ഷം കഠിനതടവ്. ഫ്രാന്‍സിലെ ഡിഗ്‌നെ-ലെസ്-ബെയിന്‍സ് കോടതിയാണ് 51 കാരനായ ഗില്ലോം ബുച്ചിക്ക് കഠിന ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിയുടെ മൂന്നില്‍ രണ്ട് ഭാഗമെങ്കിലും (ഏകദേശം 16 വര്‍ഷത്തിലധികം) പൂര്‍ത്തിയാക്കാതെ ഇയാള്‍ക്ക് പരോള്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നാല് കുട്ടികളുടെ അമ്മയായ 42 കാരി ലയ്റ്റീഷ്യ ആര്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നിര്‍ണായക വിധി. പ്രതി വീണ്ടും സമൂഹത്തില്‍ ഇറങ്ങിയാല്‍ മറ്റ് സ്ത്രീകള്‍ക്കും ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജീവപര്യന്തം തടവ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി 25 വര്‍ഷത്തെ തടവാണ് വിധിച്ചത്.

ലൈംഗിക വൈകൃതങ്ങളുടെ മറവിലെ അതിക്രമം

2015 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് ലയ്റ്റീഷ്യ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായത്. തുടക്കത്തില്‍ സാധാരണ രീതിയിലുള്ള ലൈംഗിക പരീക്ഷണങ്ങള്‍ എന്ന് പറഞ്ഞാണ് ഗില്ലോം ഇവരെ കെണിയിലാക്കിയത്. എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ നിര്‍ബന്ധം ചെലുത്തില്ലെന്ന് വിശ്വസിപ്പിച്ചായിരുന്നു തുടക്കം. എന്നാല്‍ പിന്നീട് ഇത് കടുത്ത അക്രമമായി മാറുകയായിരുന്നു. ബന്ധത്തില്‍ നിന്ന് പിന്മാറിയാല്‍ നഗ്‌ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം ബ്ലാക്ക്മെയില്‍ ചെയ്തു.

ശരീരത്തില്‍ സിഗരറ്റ് കൊണ്ട് പൊള്ളിക്കുക, കത്തിയും ബോക്‌സ് കട്ടറും ഉപയോഗിച്ച് പുറത്ത് മുറിവുകളുണ്ടാക്കുക, ശ്വാസം മുട്ടിക്കുക, മൃഗങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുക തുടങ്ങിയ ക്രൂരതകള്‍ ഇയാള്‍ ചെയ്തതായി ലയ്റ്റീഷ്യ കോടതിയില്‍ വെളിപ്പെടുത്തി. പൊതുശൗചാലയങ്ങള്‍ നക്കിക്കുക, സ്വന്തം മൂത്രം കുടിപ്പിക്കുക തുടങ്ങിയ അങ്ങേയറ്റം അപമാനകരമായ പ്രവൃത്തികള്‍ക്കും ഇയാള്‍ ഇവരെ ഇരയാക്കി.

'എനിക്ക് എണ്ണാന്‍ കഴിഞ്ഞത് 487 പുരുഷന്മാര്‍ വരെ'

ലയ്റ്റീഷ്യയെ നിര്‍ബന്ധിച്ച് വേശ്യാവൃത്തിക്ക് ഇരയാക്കിയതായും ഓണ്‍ലൈന്‍ വഴിയും അല്ലാതെയും കണ്ടെത്തിയ അപരിചിതര്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിറ്റതായും ഇയാള്‍ സമ്മതിച്ചു. താന്‍ ലൈംഗികമായി ബന്ധപ്പെടേണ്ടി വന്ന പുരുഷന്മാരുടെ പട്ടിക സൂക്ഷിക്കാന്‍ ഗില്ലോം ബുച്ചി ലയ്റ്റീഷ്യയെ നിര്‍ബന്ധിച്ചിരുന്നു.

'എനിക്ക് 487 പുരുഷന്മാരെ വരെയേ എണ്ണാന്‍ കഴിഞ്ഞുള്ളൂ. അതില്‍ പലരെയും പത്തിലധികം തവണ കാണേണ്ടി വന്നിട്ടുണ്ട്. ട്രക്ക് ഡ്രൈവര്‍മാര്‍, സഹപ്രവര്‍ത്തകര്‍, അപരിചിതര്‍ എന്നിവര്‍ ഇതിലുണ്ടായിരുന്നു. 2017 ല്‍ ഞങ്ങളുടെ മകള്‍ക്ക് ജന്മം നല്‍കി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം പോലും ഒരു ട്രക്ക് ഡ്രൈവര്‍ക്ക് എന്നെ കാഴ്ചവച്ചു,' ലയ്റ്റീഷ്യ കോടതിയില്‍ വിതുമ്പലോടെ പറഞ്ഞു.

2015 ലെ ക്രിസ്മസ് തലേന്നാണ് ഈ ക്രൂരതകളുടെ തുടക്കം. ഒരു ഹൈവേ സര്‍വീസ് സ്റ്റേഷനിലേക്ക് ലയ്റ്റീഷ്യയെ നിര്‍ബന്ധിച്ച് അയക്കുകയും, അപരിചിതര്‍ക്ക് സ്വയം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത ഗില്ലോം ഫോണിലൂടെ ഇത് കേള്‍ക്കുകയായിരുന്നു ചെയ്തത്. നിലവില്‍ ഈ ക്രൂരമായ പീഡനങ്ങള്‍ കാരണം കടുത്ത ശാരീരിക-മാനസിക വൈകല്യങ്ങളിലൂടെയാണ് ലയ്റ്റീഷ്യ കടന്നുപോകുന്നത്.

ജിസെല്‍ പെലിക്കോട്ട് കേസ് നല്‍കിയ ധൈര്യം

എന്നാല്‍ തങ്ങള്‍ക്കിടയിലെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക പരീക്ഷണങ്ങള്‍ മാത്രമായിരുന്നു ഇതെന്നും അവരെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് ഗില്ലോം ബുച്ചി കോടതിയില്‍ വാദിച്ചത്. എന്നാല്‍ അനുസരിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇയാളുടെ ഒട്ടനവധി ഫോണ്‍ സന്ദേശങ്ങളും ഓഡിയോകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി ഭീഷണി തെളിയിച്ചു.

ലോകമെമ്പാടും ചര്‍ച്ചയായ 'ജിസെല്‍ പെലിക്കോട്ട്' കേസില്‍ നിന്നാണ് ഗില്ലോം ബുച്ചിക്കെതിരെ ശബ്ദമുയര്‍ത്താനുള്ള ധൈര്യം തനിക്ക് ലഭിച്ചതെന്ന് ലയ്റ്റീഷ്യ കോടതിയില്‍ പറഞ്ഞു. ഭര്‍ത്താവ് ലഹരി മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം നൂറോളം അപരിചിതരെ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസിലെ ഇരയാണ് ജിസെല്‍ പെലിക്കോട്ട്. രഹസ്യ വിചാരണയ്ക്ക് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും 'ഭയവും നാണക്കേടും വേട്ടക്കാരന്റെ ഭാഗത്താകണം, ഇരയുടെ ഭാഗത്തല്ല' എന്ന് പ്രഖ്യാപിച്ചുകൊണ്ട് ജിസെല്ലിനെപ്പോലെ ലയ്റ്റീഷ്യയും പരസ്യവിചാരണ തിരഞ്ഞെടുക്കുകയായിരുന്നു.

English summary

7 Years of Brutality: French Bank Manager Sentenced to 25 Years for Trafficking Ex-Girlfriend to 487 Men

Paris: A French court in Digne-les-Bains has sentenced Guillaume Bucci, a 51-year-old former bank manager, to 25 years in prison for subjecting his former partner to seven years of horrific physical and sexual abuse. The court ruled that Bucci must serve at least two-thirds of his sentence (over 16 years) before becoming eligible for parole.

The verdict follows a complaint filed by his ex-girlfriend, Laetitia R., a 42-year-old mother of four. While the prosecution had pushed for a life sentence arguing that Bucci remains a danger to society, the court settled on a 25-year term.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam