ദമ്മാം: ഇഖാമ കാലാവധി കഴിഞ്ഞവർക്കും സൗദി അറേബ്യയിൽ എത്തുമ്പോൾ ഇഖാമ ലഭിക്കാത്തവർക്കും രാജ്യം വിടാൻ സൗദി മാനവ വിഭവശേഷി, ശാക്തീകരണ മന്ത്രാലയം പ്രത്യേക സൗകര്യങ്ങൾ ഒരുക്കി.
ഇന്ത്യൻ എംബസി വഴിയുള്ള എക്സിറ്റ് നടപടിക്രമങ്ങൾക്ക് പുറമേ, അപേക്ഷകൾ നേരിട്ട് സ്വീകരിക്കുന്നതിനുള്ള പുതിയ രീതി മന്ത്രാലയം ആരംഭിച്ചു. നേരത്തെ, ഇന്ത്യൻ എംബസി വഴി അപേക്ഷിച്ചാൽ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളൂ.
മാത്രമല്ല, മൂന്ന് മുതൽ നാല് മാസം വരെ കാത്തിരിക്കേണ്ടി വരുമായിരുന്നു. നിയമപരമായ പ്രശ്നങ്ങൾ കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികൾ സേവനം പരമാവധി പ്രയോജനപ്പെടുത്തുകയും നിയമപരമായി നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുകയും ചെയ്യണമെന്ന് മന്ത്രാലയംഅഭ്യർത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്