വാഷിംഗ്ടൺ: തെക്കൻ ഇറാനിലെ മിനാബ് കൗണ്ടിയിലുള്ള പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെയുണ്ടായ മാരകമായ ആക്രമണത്തിന് പിന്നിൽ ഇറാൻ തന്നെയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഇറാന്റെ പക്കലുള്ള ആയുധങ്ങൾക്ക് ഒട്ടും കൃത്യതയില്ലാത്തതാണ് ഇത്തരം ഒരു ദുരന്തത്തിന് കാരണമായതെന്ന് അദ്ദേഹം എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന ആക്രമണത്തിൽ ഭൂരിഭാഗവും വിദ്യാർത്ഥികളായ 150-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിന്റെ ഉത്തരവാദിത്തം അമേരിക്കയോ ഇസ്രായേലോ ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് പെന്റഗൺ വ്യക്തമാക്കുന്നത്. എന്നാൽ, യുഎസ് സേനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇറാന്റെ ആരോപണം. ഇതിന് തിരിച്ചടിയായി യുഎഇയിലെ അൽ-ദാഫ്രയിലുള്ള അമേരിക്കൻ സൈനിക താവളത്തിന് നേരെ ഡ്രോൺ-മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് പ്രഖ്യാപിച്ചു. ഈ സൈനിക താവളത്തിൽ നിന്നാണ് സ്കൂളിന് നേരെയുള്ള ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് ഇറാന്റെ വാദം.
അതേസമയം, അമേരിക്ക ഒരിക്കലും മനഃപൂർവ്വം ഒരു വിദ്യാലയത്തെ ലക്ഷ്യം വയ്ക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. എന്നാൽ, ഹോർമുസ് കടലിടുക്കിന് സമീപമുള്ള റെവല്യൂഷണറി ഗാർഡ്‌സിന്റെ നാവിക താവളങ്ങളെ ലക്ഷ്യം വച്ച് അമേരിക്ക നടത്തിയ ആക്രമണത്തിനിടെയാകാം സ്കൂളിന് നേരെയും പ്രഹരമേറ്റതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനെ സംബന്ധിച്ചുള്ള കൂടുതൽ സ്ഥിരീകരണങ്ങൾക്കായി അന്താരാഷ്ട്ര ഏജൻസികൾ ശ്രമിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പഠനച്ചെലവിൽ നട്ടംതിരിഞ്ഞ് ബ്രിട്ടനിലെ ഇന്ത്യൻ വിദ്യാർത്ഥികൾ; സ്റ്റൈപ്പൻഡിന്റെ 60 ശതമാനവും വാടകയ്ക്ക്, മാഞ്ചസ്റ്ററിലെ
റഷ്യ ബ്രിട്ടനെ ആക്രമിച്ചാൽ എന്തുഭവിക്കും? ഒരു 'ഡേ-ബൈ-ഡേ' യുദ്ധസാഹചര്യം; ഭയാനകമായ മുന്നറിയിപ്പുമായി സൈനിക
ഹോർമുസ് കടലിടുക്കിലെ സുരക്ഷയ്ക്ക് പുതിയ ദൗത്യം; യുദ്ധം അവസാനിച്ചാലുടൻ ചർച്ചകൾ തുടങ്ങാൻ ലോകരാജ്യങ്ങൾ
രാജകീയ പദവികളില്ല, സർക്കാർ ഫണ്ടുമില്ല; ഹാരിയുടെയും മേഗന്റെയും ഓസ്ട്രേലിയൻ യാത്രയ്ക്ക് പണം മുടക്കുന്നത്