ദില്ലി: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര നീക്കങ്ങൾ സജീവമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോണും വിഷയത്തിൽ വിശദമായ ചർച്ച നടത്തി.
ഹോർമുസ് കടലിടുക്ക് തുറന്നു നൽകുന്നതിനായി അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.
കൂടുതൽ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാനുള്ള സാഹചര്യം ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിഷയത്തിൽ പാകിസ്ഥാൻ നടത്തുന്ന നീക്കങ്ങളെ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.
അതേസമയം, ഇറാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കായി ഇന്ത്യയ്ക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ അമേരിക്ക പുതുക്കില്ലെന്ന് വ്യക്തമാക്കി. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റാണ് ഇക്കാര്യം അറിയിച്ചത്.
ഇറാനിയൻ എണ്ണയ്ക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവ് ഈ മാസം 19-ന് അവസാനിക്കും. ഇതോടെ ഇന്ത്യ യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ. റഷ്യൻ എണ്ണ ഇറക്കുമതിക്കും സമാനമായ നിയന്ത്രണങ്ങൾ ബാധകമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇസ്രയേല്‍- ലെബനന് വെടിനിര്‍ത്തല്‍ നിലവില്‍; സഹകരിക്കുമെന്ന് ഹിസ്ബുളള
വാഷിംഗ്ടൺ സന്ദർശനത്തിന് പിന്നാലെ അമേരിക്കയുടെ പിന്തുണയിൽ കൂടുതൽ ആത്മവിശ്വാസമെന്ന് ഉക്രെയ്ൻ ഉപപ്രധാനമന്ത്രി
അമേരിക്ക-ഇറാൻ സമാധാന ചർച്ചകളിൽ '100 ബില്യൺ ഡോളർ' ചോദ്യം; മരവിപ്പിച്ച ആസ്തികൾ വിട്ടുകിട്ടണമെന്ന്
ലോകം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക്; യൂറോപ്പിൽ വിമാന ഇന്ധനം ആറാഴ്ചത്തേക്ക് മാത്രം, ഐഇഎയുടെ