ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ നിലവില്‍; സഹകരിക്കുമെന്ന് ഹിസ്ബുളള

APRIL 16, 2026, 11:08 PM

വാഷിംഗ്ടണ്‍: ഇസ്രയേലും ലെബനനും തമ്മില്‍ പത്തുദിവസത്തെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. സഹകരിക്കുമെന്ന് ഹിസ്ബുളള അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ആദ്യ മണിക്കൂറുകളില്‍ സൗത്ത് ലെബനനില്‍ ഇസ്രയേല്‍ ആക്രമണമുണ്ടായി.

ഇസ്രയേലും ലെബനനും തമ്മിൽ പത്തുദിവസത്തെ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. താൻ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമാണിതെന്നും ട്രംപ് അവകാശപ്പെട്ടു.

ഇന്ത്യൻ സമയം പുലർച്ചെ മൂന്നരയോടെയാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ലെബനൻ പ്രസിഡന്റ് ജോസഫ് ഓണുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സംഭാഷണം വിജയകരമായിരുന്നുവെന്നും ട്രംപ് സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.

vachakam
vachakam
vachakam

ഇരുരാജ്യങ്ങളും തമ്മിൽ സമാധാനം പുനസ്ഥാപിക്കാൻ രണ്ട് നേതാക്കന്മാരും തമ്മിൽ തീരുമാനമായി. ഔദ്യോഗികമായി ഇരുരാജ്യങ്ങളും പത്തുദിവസത്തെ വെടിനിർത്തൽ ഇഎസ്ടി വൈകിട്ട് അഞ്ചിന് ആരംഭിക്കുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

ലോകത്തുടനീളമുള്ള ഒമ്പത് യുദ്ധങ്ങൾ ഇതുവരെ പരിഹരിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇത് പത്താമത്തേതാണ്, അത് ഉടൻ നടപ്പാക്കാം എന്നും ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്. ഇസ്രയേലും ലെബനനും 34വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് വാഷിംഗ്ടൺ ഡിസിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam