ബാങ്കോക്ക്: എത്തിക്സ് ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്തോങ്താൺ ഷിനവത്രയെ ഭരണഘടനാ കോടതി പുറത്താക്കിയതായി റിപ്പോർട്ട്. ഒരു വർഷം മാത്രം അധികാരത്തിലിരുന്ന ശേഷമാണ് ഈ നടപടി.
അതേസമയം ഇത് ഷിനവത്ര രാഷ്ട്രീയ കുടുംബത്തിന് ലഭിച്ച വലിയ തിരിച്ചടിയാണ് എന്നാണ് വിദഗ്ധർ കണക്കാക്കുന്നത്. തായ്‌ലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു പെയ്തോങ്താൺ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി രാജ്യത്തെ പ്രബല വിഭാഗങ്ങൾ തമ്മിൽ നടന്നുവരുന്ന അധികാര തർക്കത്തിൽ, സൈന്യമോ നീതിന്യായ വ്യവസ്ഥയോ പുറത്താക്കുന്ന ആറാമത്തെ ഷിനവത്ര കുടുംബാംഗമാണ് പെയ്തോങ്താൺ.
മുൻപ് പുറത്തുവന്ന ഒരു ഫോൺ സംഭാഷണത്തിൽ, അതിർത്തി തർക്കമുണ്ടായിരുന്ന കംബോഡിയൻ മുൻ നേതാവ് ഹുൻ സെന്നിന് മുന്നിൽ പെയ്തോങ്താൺ തലകുനിക്കുന്നതായി കോടതി കണ്ടെത്തി. ഈ സംഭവം ധാർമ്മിക ലംഘനമാണെന്ന് കോടതി വിധിച്ചു. ഈ ഫോൺ സംഭാഷണം പുറത്തുവന്ന് ആഴ്ചകൾക്ക് ശേഷം അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ഉണ്ടാവുകയും അത് അഞ്ച് ദിവസം നീണ്ടുനിൽക്കുകയും ചെയ്തിരുന്നു.
അതേസമയം ഈ വിധി പാർലമെന്റിൽ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് വഴിയൊരുക്കും. പെയ്തോങ്താണിന്റെ ഭരിക്കുന്ന ഫ്യു തായ് പാർട്ടിക്ക് ഭൂരിപക്ഷം കുറവായതിനാൽ ഈ പ്രക്രിയ നീണ്ടുപോകാൻ സാധ്യതയുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്