സയണിസ്റ്റ് ഭരണകൂടവും കൂട്ടാളികളും ഗാസയില്‍ വംശഹത്യ നിര്‍ബാധം തുടരുകയാണ്.ഇസ്രയേലിന്റെ കൂട്ടക്കുരുതിയില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇതിനോടകം അഞ്ചോളം രാജ്യങ്ങളാണ് മുന്നോട്ടു വന്നത്. ഇതിനിടെ പലസ്തീന് രാഷ്ട്രപദവി വേണമെന്നത് ആരുടേയും ഔദാര്യമല്ലെന്നും അവകാശമാണെന്നും യു എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ഇസ്രയേലും പലസ്തീനും പരസ്പര സഹകരണത്തോടെ അയല്‍ രാജ്യങ്ങളായി കഴിയണമെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു. രണ്ട് രാജ്യമെന്ന പരിഹാരമില്ലാതെ മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തലമുറകളായി ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. 1967നെ അടിസ്ഥാനമാക്കി അതിര്‍ത്തികള്‍ നിശ്ചയിക്കണമെന്നും അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.
ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പിന്നാലെ ഇന്ന് ഫ്രാന്‍സും പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.അതേസമയം സ്വതന്ത്ര പലസ്തീന്‍ ഒരിക്കലും സാധ്യമാകില്ലെന്നും പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാജ്യങ്ങള്‍ക്ക് കനത്ത മറുപടി നല്‍കുമെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി.പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുന്നതിന്റെ പേരില്‍ ഇസ്രയേല്‍ നടത്താനിടെയുള്ള പ്രതികാര നടപടികളില്‍ ലോകം ഭയപ്പെടരുതെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
