ലണ്ടന്‍: പ്രസിഡന്റ് ട്രംപിന്റെ യുകെയിലേക്കുള്ള രണ്ടാമത്തെ സ്റ്റേറ്റ് സന്ദര്‍ശനത്തിന്റെ ഉദ്ഘാടന ദിവസം ഒരു വമ്പന്‍ ഘോഷയാത്ര തന്നെ രാജകുടുംബം ഒരുക്കിയിരുന്നു. യുകെയിലേക്കുള്ള രണ്ടാമത്തെ സ്റ്റേറ്റ് സന്ദര്‍ശനത്തിനുള്ള ക്ഷണം ലഭിച്ച ആദ്യത്തെ പ്രസിഡന്റാകുന്നത് ഒരു 'ഉന്നത പദവി' ആയിട്ടാണ് താന്‍ കാണുന്നതെന്ന് ട്രംപ് പറഞ്ഞു.
തന്റെ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ബഹുമതികളില്‍ ഒന്നായി ഇതിനെ വിശേഷിപ്പിച്ച ട്രംപ്, ഒരാളെ രണ്ടുതവണ ക്ഷണിക്കുന്നത് ഇത് അവസാനമായിരിക്കുമെന്ന് തമാശ രൂപേണ പറഞ്ഞു. സ്റ്റേറ്റ് വിരുന്നിലെ തന്റെ പ്രസംഗത്തില്‍, ഇരു രാജ്യങ്ങളും പരസ്പരം ആസ്വദിക്കുന്ന ബന്ധത്തിന് അദ്ദേഹം കൃതജ്ഞത അര്‍പ്പിച്ചു. 'സ്‌പെഷ്യല്‍ എന്ന വാക്ക് അതിനോട് നീതി നല്‍കാന്‍ ഉതകുന്നതല്ല.' അദ്ദേഹം 160 പേര്‍ പങ്കെടുത്തവ ചടങ്ങില്‍ വ്യക്തമാക്കി. ഇന്നത്തെ സംഭവങ്ങളെ യുകെ-യുഎസ് ബന്ധത്തിന്റെ പുതുക്കലായി രാജാവ് വിശേഷിപ്പിച്ചു. നമ്മുടെ സൗഹൃദത്തിലുള്ള അചഞ്ചലമായ വിശ്വാസം, സ്വാതന്ത്ര്യത്തിന് വേണ്ടി പങ്കിട്ട പ്രതിബദ്ധത എന്നിവ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
രാവിലെ, ട്രംപ് അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ഒരു സ്വകാര്യ നിമിഷത്തില്‍ അവരുടെ ശവകുടീരത്തില്‍ പുഷ്പചക്രവും അര്‍പ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്