സിയോൾ: ഉത്തരകൊറിയ നിരവധി ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി ദക്ഷിണകൊറിയൻ സൈന്യം. ബുധനാഴ്ച പുലർച്ചെ ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്‌യാങ്ങിനടുത്തുള്ള ഒരു പ്രദേശത്ത് നിന്ന് വടക്കുകിഴക്കൻ ദിശയിൽ നിന്ന് ഒന്നിലധികം പ്രൊജക്‌ടൈലുകൾ കണ്ടെത്തിയതായി ദക്ഷിണകൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് പ്രസ്താവനയിൽ പറഞ്ഞു. അവ ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകളാണെന്ന് വിശ്വസിക്കുന്നതായി ദക്ഷിണകൊറിയ അറിയിച്ചു.
ഉത്തര കൊറിയയുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ലീ ജേ മ്യുങ് നിലപാടറിയിച്ചതിനിടെയാണ് മിസൈൽ വിക്ഷേപണം. ദക്ഷിണ കൊറിയയിൽ ഏഷ്യ - പസഫിക് നേതാക്കളുടെ സുപ്രധാന യോഗം നടക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെയാണ് സംഭവം.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൻ്റെ ആയുധ നിരോധനം ലംഘിക്കുന്നതാണ് ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്