ഇസ്ലാമാബാദ്: ഇന്ത്യ പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചാല്‍ സൗദി പാക്കിസ്ഥാന്റെ സഹായത്തിനെത്തുമെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സൗദി അറേബ്യയ്ക്കെതിരെയോ പാക്കിസ്ഥാനെതിരെയോ ഒരു ആക്രമണമം ഉണ്ടായാല്‍ സംയുക്തമായി അതിനെ പ്രതിരോധിക്കുമെന്നും ഖ്വാജ ആസിഫ് പറഞ്ഞു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ റിയാദ് സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും ഒപ്പുവച്ച പ്രതിരോധ കരാറിനെ പരാമര്‍ശിച്ചാണ് ഖ്വാജ ആസിഫിന്റെ പ്രതികരണം.
ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരു രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കും എന്നതാണ് കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ. കൂട്ടായ പ്രതിരോധം എന്ന നാറ്റോ കരാറിലെ ആര്‍ട്ടിക്കിള്‍ 5ന് സമാനമാണിത്. അതായത്, കൂട്ടായ്മയിലെ ഒരു അംഗത്തിന് നേരെയുള്ള സൈനിക ആക്രമണം എല്ലാവര്‍ക്കുമെതിരെയുള്ള ആക്രമണമായി കരുതും. പ്രതിരോധമാണ് സൗദി അറേബ്യയുമായുള്ള കരാറിന്റെ ലക്ഷ്യം, ആക്രമണമല്ല. സൗദി അറേബ്യയ്ക്കെതിരെയോ പാക്കിസ്ഥാനെതിരെയോ ആക്രമണം ഉണ്ടായാല്‍, തങ്ങള്‍ സംയുക്തമായി അതിനെ പ്രതിരോധിക്കും. ഈ കരാര്‍ ഏതെങ്കിലും ആക്രമണത്തിന് ഉപയോഗിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും ഖ്വാജ ആസിഫ് കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന്റെ ആണവായുധങ്ങള്‍ സൗദി അറേബ്യയുടെ ഉപയോഗത്തിനായി ലഭ്യമാക്കും എന്നതാണ് കരാറിലെ മറ്റൊരു പ്രധാന വ്യവസ്ഥ. ഇന്ത്യയ്ക്കെതിരെ മാത്രം ഉപയോഗിക്കാനാണ് തങ്ങളുടെ ആണവായുധങ്ങളെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപിത നയത്തില്‍ നിന്നുള്ള വലിയ മാറ്റമാണിത്. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാരപങ്കാളിയാണ് സൗദി അറേബ്യ. ഇന്ത്യ, സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
