റഷ്യന്‍ വ്യോമാക്രമണം: ഉക്രെയിനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി: ആരോപണവുമായി പോളണ്ടും

DECEMBER 30, 2023, 7:59 AM

കൈവ്: ഉക്രെയ്നിനു മേല്‍ റഷ്യ നടത്തിയ വന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 31 ആയി. 160 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള നഗരങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും റഷ്യ ആക്രമണം നടത്തി.

ഒരു റഷ്യന്‍ മിസൈല്‍ ഏകദേശം 40 കിലോമീറ്റര്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് പറന്നുവെന്നും മൂന്ന് മിനിറ്റിനുള്ളില്‍ ഉക്രെയ്‌നിലേക്ക് മടങ്ങിയെന്നും നാറ്റോ അംഗമായ പോളണ്ട് പറഞ്ഞു.

എന്നാല്‍ മിസൈല്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതിന് യാതൊരു തെളിവും വാര്‍സോ നല്‍കിയിട്ടില്ലെന്ന് പോളണ്ട് വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയ റഷ്യന്‍ ചാര്‍ജ് ഡി അഫയേഴ്‌സ് പറഞ്ഞു.

vachakam
vachakam
vachakam

കൈവിനുള്ള പാശ്ചാത്യ പിന്തുണയുടെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്ന  സമയത്ത് ക്രെംലിനുമായി ഒരു സന്ധിയെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നാണ് ആക്രമണം കാണിക്കുന്നതെന്ന് ഉക്രേനിയന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

'ഇന്ന്, ദശലക്ഷക്കണക്കിന് ഉക്രേനിയക്കാര്‍ സ്‌ഫോടനങ്ങളുടെ വലിയ ശബ്ദം കേട്ട് ഉണര്‍ന്നു. ഉക്രെയ്‌നിലെ സ്‌ഫോടനങ്ങളുടെ ശബ്ദം ലോകമെമ്പാടും കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam