മോസ്‌കോ: പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ റഷ്യയുടെ മുന്‍ ഗതാഗത മന്ത്രി റോമന്‍ സ്റ്റാറോവോയ്റ്റ് ആത്മഹത്യ ചെയ്തു.
പിരിച്ചുവിടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മോസ്‌കോ നഗരപ്രാന്തത്തില്‍ വച്ച് സ്റ്റാറോവോയ്റ്റ് സ്വയം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ കാറില്‍ മൃതദേഹം കണ്ടെത്തിയതായി റഷ്യന്‍ അധികൃതര്‍ അറിയിച്ചു.
മന്ത്രിസ്ഥാനത്തേക്ക് നിയമിതനായി ഒരു വര്‍ഷത്തിന് ശേഷമാണ് പ്രസിഡന്റ് പുടിന്‍ സ്റ്റാറോവോയിറ്റിനെ പുറത്താക്കിയത്. സ്റ്റാറോവോയിറ്റിനെ നീക്കം ചെയ്യാനുള്ള കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
സ്റ്റാറോവോയിറ്റിന് പകരം ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മന്ത്രി ആന്‍ഡ്രി നികിറ്റിന് ഗതാഗത മന്ത്രിയുടെ ചുമതല നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്