മോസ്കോ: റഷ്യയുടെ ഫാർ ഈസ്റ്റിലെ കാംചത്ക ഉപദ്വീപിനടുത്തുള്ള ക്രാഷെനിന്നിക്കോവ് അഗ്നിപർവതം പൊട്ടിത്തെറിച്ചു. 600 വർഷങ്ങൾക്ക് ശേഷമാണ് ക്രാഷെനിന്നിക്കോവ് അഗ്നിപർവത സ്ഫോടനം നടന്നതെന്നാണ് റിപോർട്ടുകൾ.
റഷ്യയിലെ സെവേറോ-കുറിൽസ്കിൽ നിന്ന് ഏകദേശം 118 കിലോമീറ്റർ കിഴക്കായി കുറിൽ ദ്വീപുകൾ മേഖലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് 6,000 മീറ്റർ (3.7 മൈൽ) വരെ പുക ഉയർന്നതായി റഷ്യയുടെ അടിയന്തര സേവന മന്ത്രാലയത്തിന്റെ കാംചത്ക ബ്രാഞ്ച് അറിയിച്ചു.
ബുധനാഴ്ചയുണ്ടായ ഭൂകമ്പവുമായി ഈ സ്ഫോടനം ബന്ധപ്പെട്ടിരിക്കാമെന്നും ഫ്രഞ്ച് പോളിനേഷ്യ, ചിലി എന്നിവിടങ്ങളിൽ സൂനാമി മുന്നറിയിപ്പുകൾ നൽകിയതായും അവർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
