'സൗജന്യ ആരോഗ്യ സംരക്ഷണം': എച്ച്ഐവി, എസ്ടിഡി ബാധിതരായവരെ  സൈന്യത്തിലേയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ റഷ്യന്‍ നീക്കം

AUGUST 27, 2025, 8:57 PM

മോസ്‌കോ: യുദ്ധം തുടരാൻ സൈനികരെ കണ്ടെത്തുന്നതിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, രോഗബാധിതരായ സാധാരണക്കാരെ പോലും സൈന്യത്തിൽ ചേർക്കുന്നുവെന്ന് റിപ്പോർട്ട്. യുക്രെയ്ൻ പിടിച്ചടക്കിയ പ്രദേശങ്ങളിൽ നിന്ന് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ്, സിഫിലിസ് തുടങ്ങിയ രോഗങ്ങളുള്ളവരെയാണ് റഷ്യ സൈനികരായി റിക്രൂട്ട് ചെയ്യുന്നത്. രോഗം കാരണം ജീവൻ അപകടത്തിലായ ആളുകൾക്ക്, 'അവസാന അവസരം' എന്ന പേരിൽ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്താണ് സൈന്യത്തിൽ ചേർക്കുന്നത്.

2022-ൽ യുക്രെയ്‌ൻ ആക്രമണം തുടങ്ങിയ ശേഷം റഷ്യൻ സൈന്യത്തിലെ എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. കാർണഗീ പൊളിറ്റിക്കയുടെ റിപ്പോർട്ട് അനുസരിച്ച്, യുദ്ധം തുടങ്ങിയ ആദ്യ വർഷം എച്ച്ഐവി രോഗികളുടെ എണ്ണം 13 മടങ്ങ് വർധിച്ചു. 2023 അവസാനമായപ്പോഴേക്കും ഇത് 20 മടങ്ങായി ഉയർന്നു. റഷ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇക്കൂട്ടത്തിൽ കൂടുതലും. തീവ്രരോഗികളായ സാധാരണക്കാരെ സൈന്യത്തിൽ ചേരാൻ പ്രേരിപ്പിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

"ഇതൊരു അവസാന അവസരമാണ്" എന്ന ബോർഡുകൾ, റഷ്യൻ സൈനിക റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളിൽ കാണാൻ കഴിയുമെന്ന് കീവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം തകർത്ത ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകളിൽ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾ പടർന്നുപിടിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, റഷ്യൻ പാസ്‌പോർട്ട് ഉള്ളവർക്ക് മാത്രമാണ് ഇവർ ആരോഗ്യ സേവനങ്ങൾ നൽകുന്നത്. റഷ്യൻ ഭരണത്തിന് കീഴടങ്ങാൻ യുക്രേനിയൻ ജനതയെ നിർബന്ധിക്കാൻ ഇത് ഉപയോഗിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

vachakam
vachakam
vachakam

എന്നാൽ, ചികിത്സ നൽകുമെന്ന വാഗ്ദാനം പാലിക്കാൻ പുടിന് യാതൊരു പദ്ധതിയും ഇല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സൈന്യത്തിൽ ചേർന്നുകഴിഞ്ഞാൽ അവർക്ക് വളരെ കുറഞ്ഞ ചികിത്സ മാത്രമേ ലഭിക്കൂ. അതോടെ, കൊല്ലപ്പെടാൻ സാധ്യത കൂടുതലുള്ള മുൻനിര ആക്രമണ യൂനിറ്റുകളിലേക്ക് അവരെ വേഗം അയക്കും. ഈ വിഷയത്തെക്കുറിച്ച് ഈസ്റ്റേൺ ഹ്യൂമൻ റൈറ്റ്സ് ഗ്രൂപ്പ് ഡയറക്ടർ വീര യാസ്‌ട്രെബോവ പറഞ്ഞത്, "ആളുകളെ ചികിത്സിക്കാനോ രോഗവ്യാപനം തടയാനോ അവർക്ക് താൽപ്പര്യമില്ല" എന്നാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam