കീവ്: കിഴക്കന്‍ ഉക്രെയ്‌നിലെ പോക്രോവ്സ്‌ക് നഗരം റഷ്യ കീഴടക്കിയതായി റിപ്പോര്‍ട്ട്. 21 മാസമായി തുടരുന്ന യുദ്ധത്തില്‍ ഏറെ നാളിന് ശേഷം റഷ്യ നേടുന്ന നിര്‍ണായക മുന്നേറ്റമായാണ് ഇത് കണക്കാക്കുന്നത്. ഉക്രെയ്‌ന്റെ പ്രതിരോധത്തെ തകര്‍ത്ത് റഷ്യന്‍ സൈന്യം നഗരത്തില്‍ പ്രവേശിച്ചു.
അതേസമയം ഇരുസേനകളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പോക്രോവ്സ്‌കിലെ ഉക്രെയ്‌നിയന്‍ സൈന്യത്തെ വളഞ്ഞുവെന്ന റഷ്യന്‍ വാദങ്ങളെ ഉക്രെയ്ന്‍ നിഷേധിച്ചിട്ടുണ്ട്. ഉക്രെയ്‌നിയന്‍ സൈന്യത്തെ പിന്തുണയ്ക്കുന്ന വിതരണ ശൃംഖല ഉണ്ടായിരുന്ന സ്ഥലമായിരുന്നു ഇത് എന്നതിനാല്‍ സൈനിക നീക്കങ്ങള്‍ക്ക് ഇത് വളരെ പ്രധാനമായിരുന്നു. കിഴക്ക് ഡൊനെറ്റ്സ്‌കിലേക്കും കോസ്റ്റ്യാന്റിനിവ്കയിലേക്കും പടിഞ്ഞാറ് നിപ്രോയിലേക്കും സപ്പോരിഷ്യയിലേക്കും നയിക്കുന്ന പ്രധാന റോഡുകളുടെ സംഗമ സ്ഥാനത്താണ് പൊക്രോവ്സ്‌ക് നഗരം സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ വേനല്‍കാലം മുതല്‍ ഈ പ്രദേശത്തിന് ചുറ്റും റഷ്യന്‍ സൈന്യം വളഞ്ഞിരുന്നു. പ്രധാന ഹൈവേയിലും റെയില്‍ പാതയിലും ഡ്രോണ്‍, പീരങ്കി ആക്രമണങ്ങള്‍ നടത്തി റഷ്യന്‍ സൈന്യം ഉക്രെയ്‌നെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. നഗരം പിടിച്ചെടുക്കാന്‍ റഷ്യ ഈ മേഖലയില്‍ ഏകദേശം 170,000 സൈനികരെയാണ് വിന്യസിച്ചിരുന്നതെന്നാണ് ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
