ടെഹ്‌റാൻ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി അബോധാവസ്ഥയിലാണെന്ന് റിപ്പോർട്ട്. രഹസ്യയോഗത്തിൽ മകനെ പിൻഗാമിയായി തിരഞ്ഞെടുത്തതായും സൂചനയുണ്ട്.
ഖമേനി കോമയിലാണെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഇറാൻ ഇതുവരെ ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല.
85 കാരനായ അയത്തുള്ള അലി ഖമേനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഒക്ടോബർ 27 ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ അയത്തുള്ള ഖമേനി അബോധാവസ്ഥയിലാണെന്ന് എക്‌സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ വെള്ളിയാഴ്ച വ്യാപക പ്രചാരണം ആരംഭിച്ചിരുന്നു.
നേരത്തെ, ഹിസ്‌ബുള്ള തലവന്‍ ഹസന്‍ നസ്റള്ള കൊല്ലപ്പെട്ട ഘട്ടത്തില്‍, മരണം ആദ്യമായി റിപ്പോർട്ടുചെയ്ത മാധ്യമങ്ങളില്‍ ചിലതും ഈ വാർത്തയെ ശരിവെച്ചു. ഇതോടെ പശ്ചിമേഷ്യയില്‍ അലി ഖമേനിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ആളികത്തുകയാണ്.
ഇക്കഴിഞ്ഞ നവംബർ 7 ന് അവസാനമായി പൊതുവേദിയിലെത്തിയ ആയത്തൊള്ള അലി ഖമേനി മരണപ്പെട്ടതായും ചില പ്രാദേശിക ഇസ്രയേൽ മാധ്യമങ്ങള്‍ അവകാശപ്പെടുന്നുണ്ട്. അലി ഖമേനിയുടെ ആറുമക്കളില്‍ രണ്ടാമനായ മൊജ്‌താബ ഹൊസൈനി ഇതോടെ ഇറാന്‍റെ പരമോന്നത നേതൃസ്ഥാനം ഏറ്റെടുക്കുമെന്നും ചില റിപ്പോർട്ടുകള്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്