വാഷിംഗ്ടണ്‍: യു.എസ് അറ്റോര്‍ണി ജനറലായി നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ച മാറ്റ് ഗെയ്റ്റ്‌സ് പിന്മാറി. പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗിച്ച കേസിലും മയക്കുമരുന്ന് കേസിലും ജനപ്രതിനിധിസഭ എത്തിക്‌സ് കമ്മിറ്റിയുടെ അന്വേഷണം അദ്ദേഹം നേരിട്ടിരുന്നു.
വ്യാഴാഴ്ച ക്യാപിറ്റോളില്‍ മന്ദിരത്തില്‍ ചേര്‍ന്ന എത്തിക്‌സ് കമ്മിറ്റി യോഗത്തില്‍ ഗെയ്റ്റ്‌സിനെതിരായുള്ള അന്വേഷണറിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ വോട്ടെടുപ്പ് നടന്നിരുന്നു. അഞ്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും അഞ്ച് ഡെമോക്രാറ്റിക് അംഗങ്ങള്‍ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. ഇതോടെ കമ്മിറ്റിക്ക് തീരുമാനമെടുക്കാനായില്ല. തുടര്‍നടപടികള്‍ക്കായി അടുത്തമാസം കമ്മിറ്റി വീണ്ടും ചേരും.
ഫ്‌ളോറിഡയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമായിരുന്നു ഗെയ്റ്റ്‌സ്. അറ്റോര്‍ണിയായി ട്രംപ് നാമനിര്‍ദേശം ചെയ്തതോടെ ജനപ്രതിനിധിസഭ അംഗത്വം അദ്ദേഹം രാജിവെച്ചിരുന്നു. തനിക്കെതിരായുള്ള ആരോപണത്തിന്റെ പേരില്‍ രണ്ടാം ട്രംപ് സര്‍ക്കാരിനുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് പിന്മാറുന്നതെന്ന് ഗെയ്റ്റ്‌സ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്