ഷിക്കാഗോ: ഷിക്കാഗോ പോസ്റ്റൽ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വർണ്ണാഭമായ പരിപാടികളോടെ കുടുംബസംഗമം നടത്തപ്പെട്ടു. ഷിക്കാഗോയിലെയും പരിസരപ്രദേശങ്ങളിലെയും പ്ലാന്റുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന നിരവധി പോസ്റ്റൽ ജീവനക്കാർ കുടുംബസമേതം സംഗമത്തിൽ പങ്കുചേർന്നു. ഫാ. ജിബിൽ കുഴിവേലിൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ഐസ് ബ്രേക്കിംഗിനുശേഷം പോസ്റ്റൽ ജീവനക്കാരെയും കുടുംബങ്ങളെയും പരസ്പരം പരിചയപ്പെടുത്തി.
വിവിധ ഓഫീസുകളിൽ ഉന്നത പദവികളിൽ സേവനം ചെയ്യുന്നവരെയും പോസ്റ്റൽ സർവീസിൽ നിന്നും റിട്ടയർ ചെയ്തവരെയും സർവീസിൽ 25 വർഷം പൂർത്തിയാക്കിയവരെയും സംഗമത്തിൽ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും മുതിർന്നവർക്കുവേണ്ടി ഗെയിമുകളും നടത്തപ്പെട്ടു. പോസ്റ്റൽ കുടുംബാംഗങ്ങൾ ഒരുക്കിയ ഗാനമേള സംഗമത്തെ മോടിപിടിപ്പിച്ചു. സജി പൂത്തൃക്കയിൽ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു. മനോജ് അച്ചേട്ട് സ്വാഗതവും ആനീസ് മേനമറ്റത്തിൽ നന്ദിയും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്