ഫോമാ 'ഹെൽപ്പിങ് ഹാൻഡ്‌സ്' പദ്ധതിക്ക് പുതിയ സാരഥികൾ

NOVEMBER 22, 2024, 9:40 AM

ബിജു ചാക്കോ (ചെയർമാൻ), ജോർജി  സാമുവേൽ (സെക്രട്ടറി)

ന്യൂയോർക്ക്: ഫോമയുടെ ചാരിറ്റി പദ്ധതിയായ 'ഹെൽപ്പിങ് ഹാൻഡ്‌സിന്റെ' 2024-26 വർഷത്തെ ചെയർമാനായി ബിജു ചാക്കോയും (ന്യൂയോർക്ക്), സെക്രട്ടറിയായി ജോർജി സാമുവേലും (ന്യൂജേഴ്‌സി) തെരഞ്ഞെടുക്കപ്പെട്ടു.

ഗിരീഷ് പോറ്റി (മസാച്ചുസെറ്റ്‌സ്), ബിനു മാമ്പിള്ളി (ഫ്‌ളോറിഡ), ജിയോ മാത്യൂസ് കടവേലിൽ (കാലിഫോർണിയ), ഡെന്നിസ് മാത്യു (ഹ്യൂസ്റ്റൺ) എന്നിവരാണ് പുതിയ കോ-ഓർഡിനേറ്റർമാർ.

vachakam
vachakam
vachakam


ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ബിജു ചാക്കോ ഫോമാ ഹെൽപ്പിങ് ഹാൻഡ്‌സിന്റെ മുഖ്യ ശില്പിയും മുൻ സെക്രട്ടറിയും ആണ്. ന്യൂയോർക്ക് ലോങ്ങ് ഐലൻഡിൽ പ്രവർത്തിക്കുന്ന 'എക്കോ' ചാരിറ്റി സംഘടനയുടെ ഓപ്പറേഷൻസ് ഡയറക്ടറായും  പ്രവർത്തിക്കുന്നു. ഫോമയുടെ മുഖ്യധാര നേതാക്കളിൽ ഒരാളായ ബിജു, ന്യൂയോർക്കിലെ രാഷ്ട്രീയ  സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യമാണ്.

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജോർജി  ശാമുവേൽ റാക്ക് സ്‌പെയ്‌സ് ടെക്‌നോളോജിസ് എന്ന സ്ഥാപനത്തിലെ ഐ.ടി. എക്‌സിക്യൂട്ടീവ് ആയി പ്രവർത്തിക്കുന്നു. കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ സജീവ പ്രവർത്തകനായ ജോർജിയുടെ സാമൂഹിക ജീവകാരുണ്യ മേഖലകളിലെ ഇടപെടലുകൾ ഇതിനോടകം തന്നെ ശ്രദ്ധനേടിയിട്ടുണ്ട്.

vachakam
vachakam
vachakam

കോർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഗിരീഷ് പോറ്റി മസ്സാച്ചുസെറ്റ്‌സിലെ ന്യൂ ഇംഗ്ലണ്ടിൽ  താമസിക്കുന്നു. ന്യൂ ഇംഗ്ലണ്ട് മലയാളീ അസോസിയേഷൻ (NEMA) എന്ന സംഘടനയുടെ സജീവ പ്രവർത്തകനാണ്.  മൈക്രോസോഫ്റ്റിലെ സോഫ്ട്‌വെയർ എൻജിനീയറായ ഗിരീഷിനാണ് ഹെൽപ്പിങ് ഹാർഡ്‌സിന്റെ ഐ.ടി  ചുമതല.

കോർഡിനേറ്ററായ ബിനു മാമ്പിള്ളി ഫോമാ സൺഷൈൻ റീജിയൻ ആർ.വി.പി. ആയും അഡൈ്വസറി ചെയർമാനായും, ഫോമാ ക്രെഡൻഷ്യൽ കമ്മറ്റി സെക്രട്ടറി, ടാമ്പാ ബേ മലയാളീ അസോസിയേഷൻ പ്രസിഡന്റ് എന്നീ  നിലകളിലും പ്രവർത്തിച്ചു സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച നേതാവാണ്.

മറ്റൊരു കോർഡിനേറ്ററായ ജിയോ മാത്യൂസ് കടവേലിൽ സാക്രമെന്റോയിൽ കൊമ്മേഴ്‌സ്യൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നു. സാക്രമെന്റോ മലയാളി അസോസിയേഷന്റെ മുൻനിര പ്രവർത്തകനായ ജിയോ, നാട്ടിലും അമേരിക്കയിലും വിവിധ ജീവകാരുണ്യ പ്രവത്തനങ്ങളിൽ പങ്കാളിയാണ്.

vachakam
vachakam
vachakam

കോർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഡെന്നിസ് മാത്യു മലയാളീ അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഹ്യൂസ്റ്റൺ ഉൾപ്പെടെ വിവിധ സംഘടനകളുടെ നേതൃസ്ഥാനത്തു പ്രവർത്തിക്കുന്നു. കൂടാതെ സാമൂഹിക ജീവകാരുണ്യ മേഖലകളിലും വ്യാപൃതനാണ്.

ഫോമയുടെ  ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് 'ഹെൽപ്പിങ് ഹാൻഡ്‌സ്'.   പേര് അന്വർത്ഥമാക്കുന്ന രീതിയിൽ, ഇതിനോടകം നിരവധി ആളുകൾക്ക് ഈ പദ്ധതിയിലൂടെ സഹായം എത്തിക്കുവാൻ ഫോമക്ക് സാധിച്ചതായി ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു. പുതിയ ഭാരവാഹികളെ ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ്  ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അനുമോദിക്കുകയും  ആശംസകൾ  നേരുകയും ചെയ്തു.

ഷോളി കുമ്പിളുവേലി, ഫോമാ ന്യൂസ് ടീം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam