ഇതാ ഹിൻഡൻബർഗ് ആരോപണങ്ങളുടെ കരിനിഴലിൽ നിന്നും കരകയറുന്നതിനിടെ ഗൗതം അദാനിയ്ക്ക് കനത്ത തിരിച്ചടികൾ തുടർക്കഥയാകുകയാണ്. അദാനിയുടെ ബിസിനസ് സാമ്രാജ്യം ഇപ്പോൾ അടിമുടി ആടിയുലയുകയാണ്. പ്രതിസന്ധിക്കാലത്ത് അദാനി ഗ്രൂപ്പ് കമ്പനികളുടെ 'രക്ഷകരായി അവതരിച്ച' ജിക്യുജി പാർട്‌ണേഴ്‌സിന്റെ ഓഹരികളും അടപടലം അടിത്തട്ടിലേക്ക് അടിഞ്ഞുകൂടുന്നു.
യുഎസിൽ അദാനി ഗ്രൂപ്പ് ചെയർമാനും ഗ്രൂപ്പിലെ മറ്റ് ഉന്നതർക്കുമെതിരെ കേസും അറസ്റ്റ് വാറന്റും വന്നതിന് പിന്നാലെ ഓസ്‌ട്രേലിയൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ജിക്യുജി പാർട്‌ണേഴ്‌സിന്റെ ഓഹരികളുടെ വില ഇന്ന് 25% വരെ കൂപ്പുകുത്തിയതായാണ് അങ്ങാടി നിലവാരത്തിൽ കാണിക്കുന്നത്.
ഇന്ത്യയിൽ വൻ സാധ്യതകളുള്ള സൗരോർജ ഉൽപ്പാദന, വിതരണ മേഖലയിൽ വൻകിട പദ്ധതികൾ തുടങ്ങുന്നതിനുവേണ്ടി 300 കോടി ഡോളറാണ് അമേരിക്കയിലെ ബാങ്കുകൾ മുഖേനയും നിക്ഷേപകരിൽനിന്നും അദാനി ഗ്രൂപ്പ് അടിച്ചുമാറ്റി. ഇത്തരത്തിൽ സൗരോർജ ഉൽപ്പാദന, വിതരണ കരാറുകൾ നേടുന്നതിനായി ഇന്ത്യയിലെ താപ്പാനകളായ ഉദ്യോഗസ്ഥർക്ക് അദാനി 265 ദശലക്ഷം ഡോളർ കൈക്കൂലി കൊടുത്തെന്നാണ് ന്യൂയോർക്ക് കോടതിയിൽ പ്രോസിക്യൂഷൻ ആരോപിച്ചത്.
ഗുജറാത്തിയായ അദാനി ഒറ്റക്കല്ല ഈ പുട്ടുകച്ചവടം നടത്തിയത്. മറ്റു ഏഴ് ശിങ്കിടികളുമുണ്ട് കൂട്ടത്തിൽ..! എന്നാൽ തെല്ലും ഉളുപ്പില്ലാതെ പതിവുപല്ലവിയുമായി അദാനിയച്ചായൻ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമെന്നന്നു പറഞ്ഞു ഞെളിഞ്ഞു നടക്കുന്നു. ഇനി ഇന്ത്യയെ തകർക്കാൻ അമേരിക്കൻ കോടതി എന്ന തരത്തിലുള്ള ബി.ജെ.പി നേതാക്കളുടെ വിലാപകാവ്യങ്ങളും പുറത്തുവരാനിടയുണ്ട്.
ആരോപണങ്ങൾ പുറത്തു വന്ന ഉടൻ കോടി ഡോളറിന്റെ കടപ്പത്ര ഇഷ്യുവിൽനിന്ന് തൽപ്പരകക്ഷികൾ പിൻവാങ്ങിയിട്ടുണ്ട്. ഇത് രണ്ടാം വട്ടമാണ് ബോണ്ട് വിതരണം കമ്പനി റദ്ദാക്കുന്നത്. സംഗതി എന്തുതന്നയായാലും അമേരിക്കയിലെ ബാങ്കുകളെയും ധനസ്ഥാപനങ്ങളെയും നിക്ഷേപകരെയും ഒരുപോലെ കബളിപ്പിച്ച് കോടികൾ സമാഹരിച്ചെന്ന ക്രിമിനൽ കുറ്റപത്രം ന്യൂയോർക്കിലെ കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. ഗൗതം അദാനിക്കെതിരെ അറസ്റ്റ് വാറന്റുമുണ്ടെന്നോർക്കണം.
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്