കീവ്: റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ഐസിബിഎം) വിക്ഷേപിച്ചതായി ഉക്രെയ്ൻ. മോസ്‌കോയുടെ പുതിയ ആണവ നയത്തിന് വ്‌ളാഡിമിർ പുടിൻ പച്ചക്കൊടി വീശിയതിന് തൊട്ടുപിന്നാലെയാണ് റഷ്യയുടെ നടപടി.
കഴിഞ്ഞ ദിവസങ്ങളിൽ ഉക്രൈൻ നടത്തിയ പ്രകോപനങ്ങൾക്ക് മറുപടിയായാണ് റഷ്യയുടെ തിരിച്ചടിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത് 33 മാസമായി തുടരുന്ന യുദ്ധത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
അമേരിക്കൻ നിർമ്മിത അറ്റാക്കംസ് മിസൈലുകളും ഫ്രഞ്ച് നിർമ്മിത സ്റ്റോം ഷാഡോ മിസൈലുകളുമാണ് ഉക്രൈൻ കഴിഞ്ഞ ദിവസങ്ങളിൽ ഉപയോഗിച്ചത്. ഇതിന് പിന്നാലെയാണ് റഷ്യ ഉക്രെയ്നിലേക്ക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതെന്നാണ് ഉക്രെയ്‌നിന്റെ വാദം.
ഉക്രെയ്നിലെ നിപ്രോയിലേക്കാണ് റഷ്യ ആക്രമണം നടത്തിയത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ശക്തമായ മിസൈൽ റഷ്യ ഉക്രെയ്നിലേക്ക് പ്രയോഗിക്കുന്നത്. ആണവശേഷിയില്ലാത്ത മിസൈലുകളാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്