കീവ്: മോസ്കോയുടെ ആണവ നയം പരിഷ്കരിക്കുന്നതിന് വ്ളാഡിമിര്‍ പുടിന് അംഗീകാരം നല്‍കിയതിനെതിരെ നിശബ്ദത പാലിച്ച ജി20 രാജ്യങ്ങളുടെ നിഷ്ക്രിയത്വത്തെ അപലപിച്ച് ഉക്രെയ്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി. ജി20 രാജ്യങ്ങളെ 'നിഷ്ക്രിയത്വം' ആരോപിച്ചു.
''ഇന്ന്, ജി 20 രാജ്യങ്ങള്‍ ബ്രസീലില്‍ ഇരിക്കുകയാണ്. അവര്‍ എന്തെങ്കിലും പറഞ്ഞോ? ഒന്നുമില്ല. ശക്തമായ ഒരു തന്ത്രം രൂപപ്പെടുത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു,' വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സെലെന്‍സ്കി പറഞ്ഞു. ബ്രസീലിലെ രണ്ടാമത്തെ വലിയ നഗരമായ റിയോ ഡി ജനീറോയിലാണ് 2024ലെ ജി20 ഉച്ചകോടി നടക്കുന്നത്.
റഷ്യയുടെ പുതുക്കിയ നയം അനുസരിച്ച് ഒരു ആണവ രാഷ്ട്രത്തിന്റെ പിന്തുണയുള്ള, ആണവ ശക്തിയില്ലാത്ത രാഷ്ട്രം ആക്രമിക്കുകയാണെങ്കില്‍ മോസ്കോ ആണവായുധം ഉപയോഗിക്കും.
റഷ്യയിലേക്ക് കൂടുതല്‍ ആഴത്തില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഉക്രെയ്നിന് 'പരിമിതമായ അനുമതി' നല്‍കിയതിന് പിന്നാലെയാണ് ആഅവായുധ പ്രയോഗ നയം റഷ്യ തിരുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്