യുദ്ധമുണ്ടായാല്‍ എങ്ങനെ അതിജീവിക്കണം: പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി സ്വീഡനും ഫിന്‍ലന്‍ഡും

NOVEMBER 19, 2024, 2:03 AM

സ്റ്റോക്ക്‌ഹോം: റഷ്യയുമായുള്ള സംഘര്‍ഷത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടെ സ്വീഡന്‍ തങ്ങളുടെ പൗരന്മാര്‍ക്ക് അഞ്ച് ദശലക്ഷത്തിലധികം ലഘുലേഖകള്‍ വിതരണം ചെയ്യുന്നു. യുദ്ധത്തിന്റെ സാധ്യതയെക്കുറിച്ചും ഭക്ഷണവും വെള്ളവും എങ്ങനെ സംഭരിക്കാമെന്നും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് ലഘുലേഖ. സ്വീഡന്റെ അയല്‍രാജ്യമായ ഫിന്‍ലന്‍ഡും യുദ്ധത്തിന്റെ തയ്യാറെടുപ്പിനെക്കുറിച്ച് ഒരു പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. യുദ്ധമുണ്ടായാല്‍ എങ്ങനെ പിടിച്ചു നില്‍ക്കണം എന്നത് സംബന്ധിച്ച് നോര്‍വെയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് ലഘുലേഖകള്‍ നല്‍കി. 

റഷ്യയ്ക്കുള്ളിലെ ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ യുഎസ് വിതരണം ചെയ്യുന്ന ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ ബൈഡന്‍ ഭരണകൂടം കൈവിനെ അധികാരപ്പെടുത്തിയതിന് ശേഷം റഷ്യയും ഉക്രെയ്‌നിന്റെ പാശ്ചാത്യ സഖ്യകക്ഷികളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ തലത്തിലേക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്.

ഉക്രെയിനിനുള്ള യുഎസ് സഹായം വെട്ടിക്കുറയ്ക്കുമെന്നും സംഘര്‍ഷം വേഗത്തില്‍ അവസാനിപ്പിക്കുമെന്നും വാഗ്ദാനം ചെയ്ത, യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികളെ ഈ നടപടി പ്രകോപിപ്പിച്ചു.

vachakam
vachakam
vachakam

''എന്റെ പിതാവിന് സമാധാനം സൃഷ്ടിക്കാനും ജീവന്‍ രക്ഷിക്കാനുമുള്ള അവസരം ലഭിക്കുന്നതിന് മുമ്പ് മൂന്നാം ലോക മഹായുദ്ധം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പെന്റഗണ്‍ ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു,'' നിയുക്ത പ്രസിഡന്റിന്റെ മൂത്തമകനായ ട്രംപ് ജൂനിയര്‍ എക്സില്‍ എഴുതി. 

2022-ല്‍ റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്നാണ് സ്വീഡനും ഫിന്‍ലന്‍ഡും യുഎസ് നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയില്‍ ചേര്‍ന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam