മിസൈല്‍ ആക്രമണത്തിന് പിന്നാലെ വ്യോമാക്രമണത്തിലൂടെ വന്‍ തിരിച്ചടി നല്‍കാന്‍ റഷ്യ തയാറെടുക്കുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഉക്രെയ്‌നിലെ യുഎസ് എംബസി അടച്ചുപൂട്ടി എന്ന റിപ്പോർട്ട് പുറത്തു വന്നിട്ട് അധികം നേരം ആയില്ല. എന്നാൽ ഇതിന് പിന്നാലെ നവംബർ 20 ന് ഉക്രേനിയൻ തലസ്ഥാനത്തും മറ്റ് നിരവധി പ്രദേശങ്ങളിലും വ്യോമാക്രമണ മുന്നറിയിപ്പ് പ്രഖ്യാപിച്ചു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.
മുന്നറിയിപ്പ് അവഗണിക്കരുതെന്ന് ഉക്രെയ്നിൻ്റെ പ്രസിഡൻഷ്യൽ അഡ്മിനിസ്ട്രേഷൻ മേധാവി പൗരന്മാരോട് അഭ്യർത്ഥിച്ചു. "സുപ്രധാനമായ വ്യോമാക്രമണത്തിൻ്റെ പ്രത്യേക വിവരങ്ങൾ" കൈവ് എംബസി അടച്ച് മണിക്കൂറുകൾക്ക് ശേഷമാണ് വന്നത്.
ഉക്രെയ്‌നെതിരെ റഷ്യ വൻ ഓപ്പറേഷൻ നടത്താനൊരുങ്ങുന്നതായി ഉക്രെയ്‌നിൻ്റെ മിലിട്ടറി ഇൻ്റലിജൻസ് ഏജൻസി വ്യക്തമാക്കി. അതേസമയം യുക്രെയിനിലെ തങ്ങളുടെ പൗരന്മാരോട് വേഗത്തിൽ അഭയം തേടാൻ തയ്യാറാകണമെന്ന് അമേരിക്ക അറിയിച്ചു.
അസാധാരണമായ യുഎസ് മുന്നറിയിപ്പിനെത്തുടർന്ന് തങ്ങളും സുരക്ഷാ മുന്നറിയിപ്പ് കൈകൊള്ളുന്നതായി ഇറ്റാലിയൻ, ഗ്രീക്ക് എംബസികൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്