മോസ്കോ: റഷ്യയുടെ ആണവ നയത്തിലെ മാറ്റങ്ങൾക്ക് അംഗീകാരം നൽകി പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. റഷ്യ- യുക്രെയ്ന് യുദ്ധം ആരംഭിച്ചിട്ട് ആയിരം ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ കൂടിയാണ് റഷ്യയുടെ പുതിയ നീക്കം. ആവശ്യമെങ്കില്‍ ആണവായുധം പ്രയോഗിക്കാമെന്ന ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് ഒപ്പുവച്ചു.
റഷ്യ ആണവായുധ നയം മാറ്റിയതിന് പിന്നാലെ നിരവധി നാറ്റോ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാറ്റോ അംഗരാജ്യങ്ങളായ സ്വീഡൻ, നോർവേ, ഡെൻമാർക്ക്, ഫിൻലാൻഡ് എന്നിവ തങ്ങളുടെ പൗരന്മാർക്ക് യുദ്ധത്തിന് എങ്ങനെ തയ്യാറെടുക്കണമെന്ന് ഉപദേശിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തതായി റിപ്പോർട്ടുണ്ട്.
ലഘുലേഖകളിൽ സുരക്ഷിതരായിരിക്കാൻ സ്വീഡൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയതായി യുകെ മിറർ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇത് അഞ്ചാം തവണയാണ് സ്വീഡൻ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. എല്ലാ സ്വീഡിഷ് കുടുംബങ്ങളിലേക്കും ലഘുലേഖ അയച്ചു. യുദ്ധമുൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് ഉപദേശിക്കുന്ന ലഘുലേഖകളും നോർവേ പുറത്തിറക്കിയിട്ടുണ്ട്.
ആണവ ആക്രമണം ഉള്‍പ്പെടെ മൂന്ന് ദിവസത്തെ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാന്‍ ഉണങ്ങിയ ഭക്ഷ്യവസ്തുക്കള്‍, വെള്ളം, മരുന്നുകള്‍ എന്നിവ സംഭരിക്കാന്‍ ഡെന്മാര്ക്ക് തങ്ങളുടെ പൗരന്മാര്ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യ- ഉക്രെയ്ന് യുദ്ധം രൂക്ഷമാകുന്നതിനിടെ ഫിന്‍ലന്‍ഡും പൗരന്മാര്ക്ക് മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്