വടക്കൻ ഗാസയിലെ വീടുകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു ഇസ്രായേൽ 

NOVEMBER 21, 2024, 6:15 AM

കെയ്‌റോ: വടക്കൻ ഗാസയിലെ അഞ്ച് വീടുകളിൽ വ്യാഴാഴ്ച പുലർച്ചെ ഇസ്രായേൽ സൈന്യം ബോംബെറിഞ്ഞതിനെ തുടർന്ന് നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകൾ ഉണ്ട്.

കാണാതായവർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോയെന്ന് സംശയിക്കുന്നതിനാൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഡോക്ടർമാർ പറഞ്ഞു. മരിച്ചവരുടെ എണ്ണം 57 ആണെന്ന് ഹമാസ് മാധ്യമങ്ങൾ അറിയിച്ചു, എന്നാൽ ഗാസ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക കണക്ക് ഇതുവരെ പുറത്തു വന്നിട്ടില്ല.

അതേസമയം വിഷയത്തിൽ ഇസ്രായേൽ സൈന്യം പ്രതികരണം ഒന്നും നടത്തിയില്ലെങ്കിലും ഹമാസ് മാധ്യമങ്ങൾ കൊല്ലപ്പെട്ടവരുടെ എണ്ണം പെരുപ്പിച്ചു കാണിക്കുകയാണെന്ന് അവർ ആവർത്തിച്ച് ആരോപിച്ചു.

vachakam
vachakam
vachakam

എൻക്ലേവിലുടനീളം ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 48 പേർ കൊല്ലപ്പെട്ടതായി ബുധനാഴ്ച ഗാസ ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സെൻട്രൽ ഗാസയിലെ വീടുകൾക്കും സ്‌കൂളിനും നേരെയുള്ള ആക്രമണങ്ങൾ, വടക്കൻ ഗാസയിലെ ഒരു ആശുപത്രിക്ക് നേരെ ഉണ്ടായ ബോംബാക്രമണം, തെക്കൻ ഗാസയിലെ അൽ-മവാസി, റഫ എന്നിവിടങ്ങളിൽ നടന്ന വ്യോമാക്രമണം എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്ന് ഗാസയിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേസമയം എൻക്ലേവിൽ ഒരു സ്ഥലവും സുരക്ഷിതമല്ലെന്ന് ഫലസ്തീൻ, യു.എൻ.ഉപരോധിക്കപ്പെട്ട വടക്കൻ പ്രദേശത്ത്  പ്രവർത്തിക്കുന്ന മൂന്ന് മെഡിക്കൽ സൗകര്യങ്ങളിലൊന്നായ ബെയ്ത് ലാഹിയയിലെ കമാൽ അദ്‌വാൻ ഹോസ്പിറ്റലിൻ്റെ ഡയറക്ടർ ഹുസാം അബു സഫിയ പറഞ്ഞു.

ഇസ്രായേൽ സൈന്യം ഡസൻ കണക്കിന് വീടുകൾ തകർത്തതായി മൂന്ന് പട്ടണങ്ങളിലെയും താമസക്കാർ പറഞ്ഞു. ഗാസയുടെ വടക്കൻ അരികിൽ ഒരു ബഫർ സോൺ സൃഷ്ടിക്കുന്നതിനായി ഈ പ്രദേശത്ത്  സ്ഥിരമായി ജനവാസം ഇല്ലാതാക്കാൻ ഇസ്രായേൽ തീരുമാനിച്ചതായി ഫലസ്തീനികൾ പറയുന്നു, എന്നാൽ ഇത് ഇസ്രായേൽ നിഷേധിക്കുന്നു.

vachakam
vachakam
vachakam

ഇസ്രയേലിൻ്റെ ആക്രമണങ്ങൾ കഴിഞ്ഞ മാസം മുതൽ ഗാസയുടെ വടക്ക് ഭാഗത്താണ് കേന്ദ്രീകരിച്ചതെങ്കിലും, പ്രദേശത്തുടനീളം അതിൻ്റെ ആക്രമണം തുടരുകയാണ്. ഗാസ സിറ്റിയിലെ സാബ്ര പ്രാന്തപ്രദേശത്ത്, രക്ഷാപ്രവർത്തനത്തിനിടെ തങ്ങളുടെ ഒരു ടീമിനെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായും ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ സിവിൽ എമർജൻസി സർവീസ് അറിയിച്ചു.

സബ്രയിൽ കഴിഞ്ഞ 13 മാസത്തിനിടെ കൊല്ലപ്പെട്ട സിവിൽ എമർജൻസി സർവീസ് അംഗങ്ങളുടെ എണ്ണം 87 ആയി ഉയർത്തിയതായി സർവീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഇസ്രായേൽ ഉടൻ പ്രതികരിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam